HOME
DETAILS
MAL
പനീര്‍ശെല്‍വത്തെ അയോഗ്യനാക്കല്‍ ഹരജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി
backup
July 02 2019 | 19:07 PM
ന്യൂഡല്‍ഹി: 2017ല്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയ നോട്ടിസില്‍ വോട്ട് ചെയ്ത ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം അടക്കം 11 എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കാമെന്ന് അറിയിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് 2017 സെപ്റ്റംബറില്‍ ഡി.എം.കെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളുകയായിരുന്നു. വിപ്പ് ലംഘിച്ച് സര്‍ക്കാരിനെതിരേ വോട്ട് ചെയ്തതോടെ പനീര്‍ശെല്‍വം അടക്കമുള്ള 11 എം.എല്‍.എമാര്‍ നിയമസഭയുടെ 1986ലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.എം.കെ കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."