HOME
DETAILS

സ്വകാര്യ ഗ്രൂപ്പ് വഴിയുള്ള ഹജ്ജ് തീര്‍ഥാടനം: സേവനനികുതി സുപ്രിംകോടതി സ്റ്റേ ചെയ്തു

  
backup
July 02 2019 | 19:07 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%97%e0%b5%8d%e0%b4%b0%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b5%81%e0%b4%b3


ന്യൂഡല്‍ഹി: സ്വകാര്യ ഗ്രൂപ്പ് വഴിയുള്ള ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവരില്‍ നിന്ന് സേവന നികുതി ഈടാക്കുന്നത് സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസുമാരായ നാഗേശ്വരറാവു, ഹേമന്ത് ഗുപ്ത എന്നിവരുടെ ബെഞ്ചിന്റെതാണ് നടപടി. ഹരജിയില്‍ അന്തിമ തീര്‍പ്പാകുന്നത്‌വരേ നികുതി ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.
ഹജ്ജ് കമ്മിറ്റികള്‍ മുഖേന തീര്‍ഥാടനത്തിന് പോകുന്നവരില്‍ നിന്ന് സര്‍ക്കാര്‍ സേവന നികുതി വാങ്ങാറില്ല. എന്നാല്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേന ഹജ്ജിനു പോകുന്നവരില്‍ നിന്ന് സര്‍ക്കാര്‍ നികുതി ഈടാക്കിയിരുന്നു. ഇതിനെതിരേ ഇന്ത്യന്‍ ഹജ്ജ് ഉംറ അസോസിയേഷനാണ് സുപ്രിംകോടതിയെ സമീപിച്ചത്.
ഹജ്ജ് യാത്രികര്‍ ഒരേ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്നവരാണെന്നും അതില്‍ ഒരു വിഭാഗത്തില്‍ നിന്ന് മാത്രം നികുതി ഈടാക്കുന്നത് പൗരാവകാശ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോള്‍ തന്നെ സേവന നികുതി ആവശ്യപ്പെട്ട് തീര്‍ഥാടകര്‍ക്ക് നോട്ടിസ് അയക്കുന്നതും ഹരജിക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി.
ഈ ഘട്ടത്തില്‍ കേസ് തീര്‍പ്പാകുന്നത്‌വരേ സേവന നികുതി ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഉറപ്പ് നല്‍കി. പിന്നാലെ കോടതി സേവന നികുതി സ്റ്റേ ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. സെപ്റ്റംബര്‍ അവസാന വാരം കേസില്‍ അന്തിമ വാദം നടക്കും.

കോച്ചുകളില്‍ സുരക്ഷാ കാമറ വേണമെന്ന് തരൂര്‍ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷയെ മുന്‍ നിര്‍ത്തി ട്രെയിനുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണമെന്ന് ശശി തരൂര്‍. തിരുവനന്തപുരം റയില്‍വേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യവികസനത്തിന് നടപടി വേണം. ദീര്‍ഘദൂര ട്രെയിനുകളില്‍ വൈഫൈ സൗകര്യമൊരുക്കണമെന്നും അദ്ദേഹം ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago