സഖ്യസാധ്യത ചര്‍ച്ചചെയ്യാന്‍ സിപിഎം പി.ബി ബുധനാഴ്ച
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും തുടര്‍ന്നു ലോക്സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയ, പ്രാദേശിക സഖ്യസാധ്യതകളെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ സി.പി.എം പോളിറ്റ്ബ്യൂറോ യോഗം നാളെ നടക്കും.
തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യനിര രൂപപ്പെടാന്‍ സാധ്യമല്ലെന്ന നിലപാടിലാണ് സി.പി.എം. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികളുമായി സഖ്യത്തിലേര്‍പ്പെടാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.
സ്വാധീനമില്ലാത്ത മേഖലകളില്‍ മത്സരരംഗത്തു നിന്ന് മാറി അവിടങ്ങളില്‍ ബി.ജെ.പി ഇതര പാര്‍ട്ടികളില്‍ വിജയസാധ്യതയുള്ളവരെ പിന്തുണയ്ക്കുകയും ചെയ്യും. ഇത്തരം ഘട്ടങ്ങളില്‍ ഏതൊക്കെ പാര്‍ട്ടികളുമായി നീക്കുപോക്കാകാമെന്നതാണ് ഇന്നത്തെ യോഗത്തിലെ പ്രധാന വിഷയങ്ങളിലൊന്ന്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ചയാവും. രണ്ടിടങ്ങളിലും അടുത്തിടെ പൊട്ടിപ്പുറപ്പെട്ട കര്‍ഷക പ്രക്ഷോഭങ്ങളില്‍ സി.പി.എമ്മിന്റെ കിസാന്‍ സഭ സജീവമായി പങ്കെടുത്തിരുന്നു.
രണ്ടിടത്തും ബി.എസ്.പിയുമായി കൂട്ടുകൂടാനാണ് സി.പി.എം ആലോചിക്കുന്നത്. ബി.എസ്.പിയുമായി സഖ്യത്തിന് കോണ്‍ഗ്രസ് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ വഴിമുട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി സി.പി.എമ്മുമായി അടുക്കാന്‍ ബി.എസ്.പിയ്ക്കും താല്‍പ്പര്യമുണ്ട്. ഈ സാഹചര്യവും യോഗം വിലയിരുത്തും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ചയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."