നിലമ്പൂരില്‍ പ്രളയബാധിതര്‍ക്കായി രാഹുല്‍ഗാന്ധി നല്കിയ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാതെ നശിച്ച നിലയില്‍
നിലമ്പൂര്‍: പ്രളയകാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കായി നിലമ്പൂരില്‍ വയനാട് എം.പി രാഹുല്‍ഗാന്ധി നല്കിയ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാതെ നശിച്ച നിലയില്‍. ഇരുന്നൂറോളം കിറ്റുകളാണ് വിതരണം ചെയ്യാതെ പൂത്തുനശിച്ചത്.
കോണ്‍ഗ്രസ് നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റിക്ക് നല്കിയ ഭക്ഷ്യധാന്യങ്ങളാണ് നിലമ്പൂര്‍ പഴയ നഗരസഭാ ഓഫീസിന് മുമ്പിലെ വാടക കടമുറിയില്‍ കെട്ടിക്കിടക്കുന്നത്. ഈ കടമുറി വാടകയ്ക്ക് എടുക്കാന്‍ വന്ന വ്യക്തി മുറി തുറന്നപ്പോളാണ് സാധനങ്ങള്‍ കണ്ടത്.
ഭക്ഷ്യധാന്യങ്ങള്‍, പുതപ്പ്, വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയാണ് കടമുറിയില്‍ വിതരണം ചെയ്യാതെ കിടക്കുന്നത്.
സംഭവം പുറത്തറിഞ്ഞതോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. നിലമ്പൂര്‍ സിഎന്‍ജി റോഡ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പ്രളയ സഹായം വിതരണം ചെയ്യാതെ നശിപ്പിച്ചതിന് കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."