HOME
DETAILS
MAL
ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റ് കൊണ്ടടിച്ചവര് പാര്‍ട്ടിയില്‍ വേണ്ടെന്ന് പ്രധാനമന്ത്രി
backup
July 02 2019 | 19:07 PM
ന്യൂഡല്‍ഹി: കോര്പ്പറേഷന് ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റുകൊണ്ടടിച്ച മധ്യപ്രദേശിലെ ഇന്‍ഡോര്‍ എം.എല്‍.എ ആകാശ് വിജയ് വര്ഗിയക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരക്കാര്‍ പാര്‍ട്ടിക്ക് പുറത്തുപോകണമെന്നും അക്കാര്യത്തില്‍ ആരുടെ മകനാണെന്നത് പ്രസക്തമല്ലെന്നും ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു.
മുതിര്‍ന്ന നേതാവ് കൈലാഷ് വിജയ് വര്‍ഗിയയുടെ മകനാണ് ആകാശ്. ജയിലില്‍ നിന്നിറങ്ങിയ ആകാശിന് സ്വീകരണം നല്കിയ ബി.ജെ.പി പ്രാദേശിക കമ്മിറ്റിയെ പിരിച്ചുവിടണമെന്നും അതിന് നേതൃത്വം നല്കിയ നേതാക്കളെ പുറത്താക്കണമെന്നും മോദി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."