പ്രളയം മനുഷ്യ നിര്‍മിതമല്ല; അത് പ്രകൃതി നിയമം: മന്ത്രി മണി
നീലേശ്വരം (കാസര്‍കോട്) : പ്രളയം മനുഷ്യനിര്‍മ്മിതമല്ലെന്നും അത് പ്രകൃതി നിയമമാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി.
നീലേശ്വരം നഗരസഭയുടെ ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനോദ്ഘാടനവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നാണ് പലരും പറയുന്നത്. എന്നാല്‍ അതല്ല, പ്രളയം പ്രകൃതി നിയമമാണ്. മനുഷ്യര്‍ വിചാരിച്ചാല്‍ പ്രളയം വരുത്താനാകുമോയെന്നും മന്ത്രി ചോദിച്ചു.
ഡാമുകള്‍ തുറന്ന് വിട്ടതല്ല പ്രളയത്തിന് കാരണം. ഡാമുകള്‍ എല്ലാം ഒന്നിച്ച് തുറന്നു വിട്ടിട്ടുമില്ല. മാത്രവുമല്ല, കേരളത്തില്‍ പ്രളയം തടയുന്നതില്‍ ഡാമുകള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ഓഖി, സുനാമി പോലുള്ള ദുരന്തങ്ങള്‍ വന്നപ്പോള്‍ ആരും സര്‍ക്കാറിനെ കുറ്റപ്പെടുത്തിയിട്ടില്ല. അത് പ്രകൃതി ദുരന്തമാണ്. പ്രളയവും അങ്ങിനെ തന്നെ. അത് മനുഷ്യനായി ഉണ്ടാക്കിയതല്ലെന്നും മന്ത്രി മണി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."