വിദ്യാര്‍ഥി സംഘര്‍ഷം: കെ.എസ്.യു നേതാവിനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ സംഭവത്തില്‍ ലോകായുക്ത ഇടപെട്ടു
ഗാന്ധിനഗര്‍: എസ്.എം.ഇയിലെ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ കെ.എസ്.യു നേതാവിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്‌ററു ചെയ്ത സംഭവത്തില്‍ ലോകായുക്ത ഇടപെട്ടു. പൊലിസ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയ കെ.എസ്. യു നേതാവിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് സംഭവത്തിലെ പൊലിസിന്റെ ദുരൂഹ ഇടപെടല്‍ അന്വേഷിക്കാന്‍ ലോകായുക്ത ജഡ്ജി ടി.കെ ബാലചന്ദ്രന്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്.
കെ.എസ്.യു ജില്ലാ സെക്രട്ടറി മരങ്ങാട്ടുപിള്ളി സ്വദേശി ജോര്‍ജ്ജിനെയായിരുന്നു ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലിസ് അറസ്റ്റു ചെയ്തത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ ഇയാളെ അന്നു രാത്രി തന്നെ നിര്‍ബന്ധപൂര്‍വ്വം ഡിസ്റ്റാര്‍ജ്ജ് ചെയ്താണ് അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച എം.ജി സര്‍വകലാശാലയുടെ കീഴിലുള്ള എസ്എംഇയില്‍ കെ.എസ്.യു -എസ്.എഫ്.ഐ സംഘട്ടനം ഉണ്ടാവുകയും എം.ജി സര്‍വകലാശാല കോളജ് യൂനിയന്‍ ചെയര്‍മാന്‍ അനന്തു ഉണ്ണി, എസ്എംഇ വിദ്യാര്‍ഥികളായ അരുണ്‍, വൈശാഖ്, വൈശാഖ് ആര്‍പ്പൂക്കര, കെ.എസ്.യു ജില്ലാ സെക്രട്ടറി ജോര്‍ജ് (26) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഘട്ടനത്തില്‍ ജോര്‍ജിന്റെ ഇടതു ചെവിയുടെ പിന്‍ഭാഗത്ത് പരുക്കേല്‍ക്കുകയും അരുണിന്റെ ഇടത് കൈ ഞരമ്പില്‍ മുറിവുണ്ടാവുകയും ചെയ്തിരുന്നു. ഇരുകൂട്ടര്‍ക്കെതിരെ ഗാന്ധിനഗര്‍ പൊലിസ് കേസെടുത്തെങ്കിലും സാരമായി പരിക്കേറ്റ ജോര്‍ജിനെ അന്നുരാത്രി തന്നെ നിര്‍ബന്ധപൂര്‍വം ആശുപത്രിയില്‍ നിന്ന് പറഞ്ഞുവിടുകയുമായിരുന്നു.
ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി കോടതി ജാമ്യത്തില്‍ വിട്ടു.ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ലോകായുക്ത ജഡ്ജി ടി.കെ ബാലചന്ദ്രന്‍ മെഡിക്കല്‍ കോളജിലെത്തി പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."