ദാവൂദ് ഇബ്രാഹിമിന്റെ സഹായിയെ യു.എസിന് കൈമാറുന്നത് തടയാന്‍ പാക് ശ്രമം
ലണ്ടന്‍: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയിലെ പ്രധാനിയായ ജാബിര്‍ മോട്ടിവാലയെ യു.എസിനു കൈമാറുന്നത് തടയാന്‍ പാക് ശ്രമം. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ യു.എസ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ ഇയാളെ വിട്ടുകിട്ടുന്നതിനായി അപേക്ഷ കൊടുത്തിരുന്നു. എന്നാല്‍ പാക് നയതന്ത്രജ്ഞരുടെ പിന്തുണയോടെ പ്രതിഭാഗം ഈ ആവശ്യത്തെ എതിര്‍ത്തു.
മോട്ടിവാല തീവ്രമായ വിഷാദരോഗത്തിന് അടിമയാണെന്നും പലതവണ ആത്മഹത്യാശ്രമം നടത്തിയയാളാണെന്നും യു.എസിലേക്കു യാത്ര ചെയ്യാനാവില്ലെന്നും ഡി-കമ്പനി അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്ന് കടത്ത്, അധോലോക കുറ്റകൃത്യങ്ങള്‍ തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കു മേല്‍ ചുമത്തിയിട്ടുള്ളത്. സ്‌കോട്ട്‌ലാന്‍ഡ്‌യാര്‍ഡ് പൊലിസാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. ദാവൂദിന്റെ വിശ്വസ്ത സഹായിയായ മോട്ടിവാല 2018 ഓഗസ്തിലാണ് എഫ്.ബി.ഐ നല്‍കിയ വിവരമനുസരിച്ച് ലണ്ടനില്‍ അറസ്റ്റിലായത്.
അതേസമയം മോട്ടിവാല പാകിസ്താനിലെ അറിയപ്പെടുന്ന ആദരിക്കപ്പെടുന്ന ബിസിനസ്മാനാണെന്ന് പറഞ്ഞ് യു.എസിനു കൈമാറുന്നത് തടയാനാണ് ലണ്ടനിലെ പാക് ഹൈക്കമ്മിഷന്‍ ശ്രമിച്ചതെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണവിഭാഗം വെളിപ്പെടുത്തി. യു.എസിനു കൈമാറിയാല്‍ ദാവൂദ് ഇബ്രാഹിമിന്റെ അധോലോക ബന്ധങ്ങളും പാക് ചാരസംഘടനയുമായി അവര്‍ക്കുള്ള ബന്ധവും പുറത്തുവരുമെന്നതിനാലാണ് പാകിസ്താന്‍ മോട്ടിവാലയുടെ കാര്യത്തില്‍ വലിയ താല്‍പര്യം കാണിക്കുന്നതെന്ന് കരുതുന്നു.
ദാവൂദിനെ ആഗോളഭീകരനായി യു.എസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ് എന്നതും അവര്‍ക്ക് പ്രശ്‌നമാവും. എന്നാല്‍ പ്രതി വ്യാപകമായി യാത്ര ചെയ്യാറുണ്ടെന്നും നേതാവായ ദാവൂദിനു വേണ്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നത് ഇയാളാണെന്നും യു.എസിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ജോണ്‍ ഹാര്‍ഡി വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."