HOME
DETAILS
MAL
അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുക്കത്തിന് വേഗം കൂടി
backup
July 02 2019 | 19:07 PM
മെല്‍ബണ്‍: ദശാബ്ദങ്ങളായി അന്റാര്‍ട്ടിക്കില്‍ തുടരുന്ന മഞ്ഞുരുക്കത്തിനു 2014 ഓടെ വേഗം കൂടിയതായി റിപ്പോര്‍ട്ട്. അന്റാര്‍ട്ടിക്കയിലെ കടലിലെ മഞ്ഞാവരണം ഉരുകിത്തീരുന്നത് ഭീകരമായാണ്. ഫ്രാന്‍സിന്റെ നാലിരട്ടി വലുപ്പമുള്ള പ്രദേശമാണ് ഏതാനും വര്‍ഷത്തിനിടെ ഉരുകിയത്. ആര്‍ട്ടിക്കിലും അന്റാര്‍ട്ടിക്കയിലും മഞ്ഞുരുക്കം കൂടി വരികയാണെങ്കിലും 1979നും 2014നും ഇടയില്‍ അന്റാര്‍ട്ടിക്ക് സമുദ്രത്തിലെ മഞ്ഞാവരണം വികസിച്ചുവരുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അതിനു ശേഷം മഞ്ഞുരുക്കത്തിനു വേഗം കൂടാനുള്ള കാരണം വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."