HOME
DETAILS
MAL
ഡിജിറ്റൈസേഷന് സെന്റര്‍ നാളെ മന്ത്രി ഉദ്ഘാടനം ചെയ്യും
backup
July 28 2016 | 23:07 PM
കാസര്‍കോട്: സര്‍വേയുടെയും ഭൂരേഖയുടെയും ജില്ലാ ഡിജിറ്റൈസേഷന് സെന്ററിന്റെ ഉദ്ഘാടനവും കേരള ലാന്റ് ഇന്‍ഫര്‍മേഷന്‍ മിഷന് തയാറാക്കിയ ഇ-രേഖ വെബ് പോര്‍ട്ടലിന്റെയും മാപ് മൈ ഹോം മൊബൈല്‍ ആപ്ലിക്കേഷന്റെയും സംസ്ഥാനതല ഉദ്ഘാടനവും നാളെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് നിര്‍വഹിക്കും. കലക്ടറേറ്റില്‍ രാവിലെ 11.30 നു നടക്കുന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനാവും. പി കരുണാകരന് എം.പി മുഖ്യാതിഥിയാവും. സര്‍വേയും ഭൂരേഖയും വകുപ്പിന്റെ കീഴിലുളള കേരള ലാന്റ് ഇന്‍ഫര്‍മേഷന്‍ മിഷ ന് ആണ് ജില്ലാ ഡിജിറ്റൈസേഷന് സെന്റര്‍ സിവില്‍ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുളളത്.
ജനോപകാരപ്രദമായ രീതിയില്‍ ഭൂരേഖകളുടെ മാപ്പുകളുടെയും രജിസ്റ്ററുകളുടെയും കംപ്യൂട്ടര്‍വല്‍ക്കരണം നടത്തുകയും ഈ ഡാറ്റകള്‍ സൂക്ഷിക്കുകയാണ് ഡിജിറ്റൈസേഷന് കൊണ്ട് ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."