മെഡിക്കല്‍ ഓഫിസറും ലാബ് അസിസ്റ്റന്റും ഇല്ല എണ്ണപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ക്കു ദുരിതം
രാജപുരം: ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത കോടോം ബേളൂര്‍ പഞ്ചായത്തിലെ ഏക പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫിസറും ലാബ് അസിസ്റ്റന്റും ഇല്ലാത്തതു ദുരിതമാകുന്നു. എണ്ണപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണു രോഗികള്‍ ദുരിതം അനുഭവിക്കുന്നത്.
ജില്ലയില്‍ തന്നെ കൂടുതല്‍ ആദിവാസി കുടുംബങ്ങളുള്ള പഞ്ചായത്ത് കൂടിയാണിത്. കോളനികളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോഴും എണ്ണപ്പാറ പി.എച്ച്.സിയില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്താത്തത് പ്രതിഷേധാര്‍ഹമാണ്. നിത്യേന ഇരുന്നൂറോളം രോഗികള്‍ ചികിത്സ തേടിയെത്തിയിരുന്ന ഇവിടെ മെഡിക്കല്‍ ഓഫിസര്‍ ഇല്ലാതായതോടെ 24 കിലോമീറ്റര്‍ സഞ്ചരിച്ച് ജില്ലാ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
2009ല്‍ കിടത്തി ചികിത്സയ്ക്കായി അപ്‌ഗ്രേഡ് ചെയ്ത പി.എച്ച്.സിയില്‍ ഇതുവരെയായിട്ടും അതിനുള്ള നടപടിയായില്ല. ട്രൈബല്‍ ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യവും ശക്തമാണ്. മെഡിക്കല്‍ ഓഫിസറേയും ലാബ് ടെക്‌നിഷ്യനെയും നിയമിക്കാന്‍ ഡി.എം.ഒ ഇടപെടണമെന്ന് എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്‌സ് ക്ലബ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."