തോട് കൈയേറി സ്വകാര്യ വ്യക്തി മതില് നിര്‍മിച്ചു; പഞ്ചായത്ത് പിഴയിട്ടു
ആലക്കോട്: തോട് കൈയേറി മതില് നിര്‍മിക്കുകയും ചതുപ്പ് നിലം മണ്ണിട്ട് നികത്തുകയും ചെയ്ത സ്വകാര്യവ്യക്തിക്കെതിരേ പഞ്ചായത്ത് നിയമ നടപടിക്കൊരുങ്ങുന്നു. വായാട്ടുപറമ്പ് കവലയിലാണ് പമ്പ് ഹൗസിനോട് ചേര്‍ന്നുള്ള ഭാഗത്ത് തോട് കൈയേറിയത്.
നീരൊഴുക്ക് തടസപ്പെടുത്തുന്ന വിധത്തില്‍ മതില് നിര്‍മിക്കുകയും ചതുപ്പ് നിലം മണ്ണിട്ട് നികത്തുകയും ചെയ്തതോടെയാണ് പരാതിയുമായി നാട്ടുകാര്‍ പഞ്ചായത്തിനെ സമീപിച്ചത്. 1.2 ഏക്കര്‍ ചതുപ്പ് ഭൂമിയില്‍ മണ്ണിട്ട് നികത്തിയതിനു ശേഷമാണ് തൊട്ടടുത്തുള്ള തോട് കൈയേറി മതില് നിര്‍മാണവും ആരംഭിച്ചത്. ചതുപ്പ് പ്രദേശം നികത്തിയതോടെ സമീപത്തെ കിണറുകള്‍ വറ്റിയതായും ആക്ഷേപമുണ്ട്. തോടിനു സമീപത്തെ പാറകൂട്ടങ്ങള്‍ അനധികൃതമായി പൊട്ടിച്ചു കടത്തുന്നതും വ്യാപക പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. അനധികൃത നിര്‍മാണത്തിനെതിരേ സ്വകാര്യ വ്യക്തിയില്‍ നിന്നു പിഴ ഈടാക്കാനും നിര്‍മാണ പ്രവൃത്തി നിര്‍ത്തിവയ്ക്കാനും പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."