HOME
DETAILS
MAL
ചോദ്യം ചെയ്യലിന് നോട്ടിസ് അയച്ചതിന് പിന്നാലെ സി.എം രവീന്ദ്രന്‍ ആശുപത്രിയില്‍; കൊവിഡാനന്തര പ്രശ്‌നങ്ങളെന്ന് വിശദീകരണം
backup
November 25 2020 | 11:11 AM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കൊവിഡാനന്തര പരിശോധനകള്‍ക്കെന്ന് വിശദീകരണം.
ചോദ്യംചെയ്യലിന് ഈ മാസം ആറിന് ഹാജരാകണമെന്നാവശ്യപ്പെട്ട് രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊവിഡ് നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഇ.ഡി വീണ്ടും ചോദ്യം ചെയ്യാനായി തയ്യാറെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."