HOME
DETAILS
MAL
ജനവാസ കേന്ദ്രങ്ങളില്‍ കോഴിമാലിന്യം തള്ളി
backup
May 22 2017 | 00:05 AM
ചെറുപുഴ: നാട്ടുപൈതൃകം അന്യംനിന്നുപോകാതിരിക്കാന്‍ പുരുഷ സ്വയംസഹായ സംഘ കൂട്ടായ്മയില്‍ വഴുതിനത്തൈ കൃഷി. ഒരുകാലത്ത് പേരെടുത്ത തവിടിശ്ശേരി വഴുതനയാണ് സംഘകൂട്ടായ്മയില്‍ പുനര്‍ജനിച്ചത്.
അത്യുല്‍പാദന, രോഗപ്രതിരോധ ശേഷിയുള്ള ഈ ഇനം ഒരുകാലഘട്ടത്തില്‍ തവിടിശ്ശേരിയിലെയും പരിസരപ്രദേശങ്ങളിലെയും പ്രധാന പച്ചക്കറി കൃഷികളില്‍ ഒന്നായിരുന്നു. എന്നാല്‍ ആധുനിക വിത്തുകളും നാണ്യവിളകളിലേക്കുള്ള കര്‍ഷകന്റെ മാറ്റവും ഇതിനെ നാട്ടില്‍നിന്നു അപ്രത്യക്ഷമാക്കി. ഈ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ പ്രതീക്ഷ പുരുഷ സ്വയംസഹായ സംഘം രംഗത്തെത്തുകയും പെരിങ്ങോം കൃഷിഭവന്റെ സഹായത്തോടെ അയ്യായിരത്തോളം വഴുതന തൈകള്‍ കൃഷി ചെയ്യുകയും ചെയ്തു.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ വീടുകളില്‍ എത്തിച്ച് തവിടിശ്ശേരി വഴുതനയുടെ രുചി അറിയാന്‍ ആളുകളെ പ്രാപ്തരാക്കുകയാണ് ഈ പുരുഷ കൂട്ടായ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."