ജനവാസ കേന്ദ്രങ്ങളില്‍ കോഴിമാലിന്യം തള്ളി
തളിപ്പറമ്പ്: ദേശീയപാതയോരത്ത് തൃഛംബരത്തും സംസ്ഥാനപാതയില്‍ കരിമ്പം ഫാമിനു സമീപവും അറവുമാലിന്യം തള്ളി. രണ്ടു ചാക്കുകളിലായി കോഴികളുടെ ശരീരഭാഗങ്ങളടങ്ങിയ അറവു മാലിന്യമാണ് പട്ടാപ്പകല്‍ തൃഛംബരത്ത് സാമൂഹ്യ ദ്രോഹികള്‍ തള്ളിയത്.
ഇന്നലെ രാവിലെ പതിനൊന്നിനു ശേഷമാണ് തളിപ്പറമ്പ് ദേശീയപാതയില്‍ നിന്നു പ്ലാത്തോട്ടം അഴീക്കോടന്‍ റോഡിലേക്ക് കയറുന്ന ഭാഗത്ത് രണ്ടു ചാക്കുകളിലായി കോഴികളുടെ ശരീരഭാഗങ്ങളടങ്ങിയ അറവു മാലിന്യം തള്ളിയത്.
വാഹനങ്ങള്‍ കയറി റോഡില്‍ ചിതറിയ നിലയിലുള്ള മാലിന്യത്തില്‍ നിന്നുയരുന്ന ദുര്‍ഗന്ധം കാരണം വഴിനടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. രണ്ടാഴ്ച മുന്‍പു ഇതിനടുത്തായി തള്ളിയ അറവു മാലിന്യം നാട്ടുകാരാണ് നീക്കം ചെയ്തത്.
ഇന്നലെ രാവിലെയാണ് സംസ്ഥാനപാതയില്‍ കരിമ്പം ഫാമി നും ഇ.ടി.സിക്കുമിടയില്‍ ചാക്കുകളില്‍ അറവുമാലിന്യം തള്ളിയതായി കണ്ടെത്തിയത്.
തെരുവുനായകള്‍ കടിച്ചുവലിച്ച് റോഡരികില്‍ ചിതറിയിരിക്കുന്ന മാലിന്യത്തില്‍ നിന്നു ദുര്ഗന്ധമുയരുന്നുണ്ട്. നിത്യേന ജനവാസ കേന്ദ്രങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായതോടെ അധികൃതര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."