15 വര്‍ഷത്തിന് ശേഷം ലോകകപ്പില്‍ അരങ്ങേറ്റം, കാര്‍ത്തിക്കിന് അഭിമാന നിമിഷം
ബിര്‍മിങാം: തന്റെ കന്നി ലോകകപ്പില്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക് സന്തുഷ്ടനാണ്. ഇന്നലെ കാര്‍ത്തികിന്റെ കരിയറിലെ ഏറ്റവും അഭിമാനകരമായ ദിവസമായിരുന്നു.
ഏകദിന ക്രിക്കറ്റില്‍ അരങ്ങേറി 15 വര്‍ഷത്തിനുശേഷമാണ് കാര്‍ത്തിക്കിന് ലോകകപ്പില്‍ ഒരു മത്സരം കളിക്കാന്‍ അവസരം ലഭിക്കുന്നത്. 2004ല്‍ ലോര്‍ഡിസില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു കാര്‍ത്തികിന്റെ അരങ്ങേറ്റം. ഇക്കുറി ലോകകപ്പ് ടീമിലെത്തിയെങ്കിലും ആദ്യ ഏഴു കളികളിലും അവസരം ലഭിച്ചിരുന്നില്ല. മോശം ഫോമിനെ തുടര്‍ന്ന് കേദാര്‍ ജാദവിനെതിരേ വിമര്‍ശനം ഉയര്‍ന്നതോടെയാണ് കാര്‍ത്തിക്കിനെ പരീക്ഷിക്കാന്‍ ഇന്ത്യ തയാറായത്. കഴിഞ്ഞ നിദാസ് ടി20 ഫൈനലില്‍ ബംഗ്ലാദേശിനെ അടിച്ചുപറത്തിയ ചരിത്രമായിരിക്കാം ദിനേഷ് കാര്‍ത്തികിനെ ടീമിലെത്തിച്ചത്. ഏഴാമനായാണ് ദിനേഷ് കാര്‍ത്തിക് ടീമിലെത്തിയത്. പക്ഷേ ഒരു ഫോറടക്കം എട്ട് റണ്‍സെടുത്ത കാര്‍ത്തികിനെ മുസ്തഫിസുര്‍ മെസാദെക് ഹുസൈന്റെ കൈകളിലെത്തിച്ചു. പക്ഷേ ബംഗ്ലാദേശിന്റെ മികച്ച രണ്ട് ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കുന്നതില്‍ കാര്‍ത്തിക് നിര്‍ണായക പങ്ക് വഹിച്ചു. ഷാക്കിബ് അല്‍ ഹസന്‍, ലിറ്റണ്‍ ദാസ് എന്നിവരെ ഹര്‍ദികിന്റെ പന്തില്‍ ക്യാച്ചെടുത്ത് ദിനേഷ് കാര്‍ത്തിക്കാണ് മടക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."