നാവിക അക്കാദമി മാലിന്യ പ്രശ്നം
പയ്യന്നൂര്‍: നാവിക അക്കാദമി മാലിന്യ പ്ലാന്റിനെതിരേ ജന ആരോഗ്യ സംരക്ഷണ സമിതിയുടെ സമരം ശക്തമാക്കുന്നു. നാവിക അക്കാദമിയില്‍ പാസിങ് ഔട്ട് പരേഡ് നടക്കുന്ന 26, 27 തിയതികളില്‍ രാമന്തളി പഞ്ചായത്തില്‍ കരിദിനം ആചരിക്കാന്‍ സമരസമിതി തീരുമാനിച്ചു. രാമന്തളി ജനത മലിനജലം കുടിച്ച് ദുരിതമനുഭവിക്കുമ്പോള്‍ നടത്തുന്ന പാസിങ് ഔട്ട് എന്ന നാവികസേന ആഘോഷ പരിപാടി ബഹിഷ്കരിക്കാന്‍ ജന ആരോഗ്യ സംരക്ഷണ സമിതി ആഹ്വാനം ചെയ്തു.
26ന് രാവിലെ മുതല്‍ രാമന്തളി പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന പുന്നക്കടവ്, പുതിയ പുഴക്കര, മുട്ടം പാലങ്ങളില്‍ സമരസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കും.
പരേഡ് ദിനങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാഡറ്റുകളുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ നിരവധി പേര് അക്കാദമിയില്‍ എത്തിച്ചേരും. പ്രധാന പാലങ്ങള്‍ ഉപരോധിച്ചു രാവിലെ മുതല്‍ നടക്കുന്ന സമരം ഇവരെയെല്ലാം ബാധിക്കും. അക്കാദമി ഗെയിറ്റിനു മുന്നില്‍ നടന്നുവരുന്ന അനിശ്ചിതകാല മാലിന്യവിരുദ്ധ സമരം 84ാം ദിവസത്തിലേക്ക് കടന്നു. സമരപന്തലില്‍ സമരസമിതി പ്രവര്‍ത്തക കെ.പി പരമേശ്വരിയുടെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."