നിരക്ക് വര്‍ധന പരിഹാരമല്ല, ബസുടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കും: മന്ത്രി
കോഴിക്കോട്: നികുതിയടക്കാനുള്ള സമയ പരിധി നീട്ടുക, ബസുകളുടെ കാലാവധി 15 വര്‍ഷമെന്ന് വര്‍ധിപ്പിക്കുക തുടങ്ങിയ സ്വകാര്യ ബസുടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. കോഴിക്കോട്ട് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ബസ് ചാര്‍ജ് വര്‍ധനവ് ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഹാരമല്ല.
ബസുകളുടെ കാലാവധി വര്‍ധിപ്പിക്കണോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരല്ല. ഇതിനായി ഒരു സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ ബസുകളുടെ കാലാവധി നീട്ടുന്നതിന് എതിര്‍പ്പില്ലെന്ന് ആ സമിതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. മൂന്നുമാസത്തെ നികുതി പരിധി നീട്ടുന്നതും ആലോചിക്കേണ്ട വിഷയമാണ്. സമരം ചെയ്യാനുള്ള അവകാശം തടയാനാകില്ലെന്നും എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സമരം ചെയ്യുന്നത് ശരിയാണോയെന്ന് ആലോചിക്കേണ്ടതുണ്ടെന്നും കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമര പ്രഖ്യാപനത്തോട് പ്രതികരിക്കവെ മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."