കേരള ബാങ്ക്: ഇതര സഹകരണ സ്ഥാപനങ്ങളുടെ ആശങ്ക അകറ്റണമെന്ന് കെ.സി.ഇ.യു
കണ്ണൂര്‍: കേരളാ ബാങ്കിന്റെ രൂപീകരണത്തില്‍ ഇതര സഹകരണ സ്ഥാപനങ്ങളുടെ ആശങ്ക അകറ്റണമെന്ന് കെ.സി.ഇ.യു സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളാബാങ്ക് രൂപീകരണം സമയബന്ധിതമായി പൂര്‍ത്തികരിച്ച് സഹകരണ മേഖലയെ സംരക്ഷിക്കണം.
ജില്ലാ ബാങ്കില്‍ അസോസിയേറ്റ് മെമ്പര്‍മാരായ മറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഏറ്റെടുക്കാനും സംരക്ഷണത്തി നും സംവിധാനം ഉണ്ടാകണം. ആധുനിക സേവനങ്ങള്‍ക്ക് പൊതുസ്വകാര്യ ബാങ്കുകള്‍ ഈടാക്കുന്ന കഴുത്തറപ്പന്‍ ചാര്‍ജുകള്‍ ഉണ്ടാകില്ല എന്ന് ഉറപ്പ് വരുത്തണ് പ്രമേയം ആവശ്യപ്പെട്ടു.
വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക, വര്‍ഗീയതയെ ചെറുക്കുക മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുക, തൊഴില്‍ നിയമ ഭേദഗതി പിന്‍വലിക്കുക, റേഷന്‍ വിഹിതം വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."