രാജീവിന്റെ രക്തസാക്ഷിത്വം രാജ്യസ്‌നേഹം വളര്‍ത്തി: പാച്ചേനി
കണ്ണൂര്‍: ആധുനിക ശാസ്ത്ര സാങ്കേതിക വിപ്ലവം രാജ്യത്ത് സൃഷ്ടിച്ച് വികസിത രാഷ്ട്രങ്ങളോടൊപ്പം ഇന്ത്യയെ ഉയര്‍ത്തി കൊണ്ടുവരാന്‍ അക്ഷീണം പരിശ്രമിച്ച നേതാവായിരുന്നു രാജീവ് ഗാന്ധിയെന്നു ഡി.സി.സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഡി.സി.സി ഓഫിസില്‍ നടന്ന അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു പാച്ചേനി. രാജ്യത്തിന്റെ പല ഭാഗത്തും വിഘടനവാദ പ്രദേശികവാദ ചിന്തകള്‍ കടന്നുവരുമ്പോള്‍ അതിനെ ചെറുക്കാനും ദേശീയബോധവും രാജ്യസ്‌നേഹവും സൃഷ്ടിക്കാനും രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ സ്മരണ രാജ്യത്തിന് കരുത്തേകുമെന്നും പാച്ചേനി പറഞ്ഞു. ഐ.എന്‍. ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, എം.പി മുരളി, വി.വി പുരുഷോത്തമന്‍, സുരേഷ് ബാബു എളയാവൂര്‍, ഒ. നാരായണന്‍, എന്‍.പി ശ്രീധരന്‍, എം.പി വേലായുധന്‍, റഷീദ് കവ്വായി, റിജില്‍ മാക്കുറ്റി, ടി. ജയകൃഷ്ണന്‍, കൂക്കിരി രാജേഷ്, അമൃതാ രാമകൃഷ്ണര്‍, മുഹമ്മദ് ഷമ്മാസ്, വി.വി ശശീന്ദ്രന്‍, കല്ലിക്കോടന്‍ രാഗേഷ്, മനോഹരന്‍ താളിക്കാവ്, ഷറഫുദ്ദീന്‍ കാട്ടാമ്പള്ളി, പി. സൂര്യദാസ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."