HOME
DETAILS

പട്ടയമേള: ആശ്വാസമായത് ആയിരങ്ങള്‍ക്ക്

  
backup
May 22 2017 | 00:05 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%ae%e0%b5%87%e0%b4%b3-%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%ae%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%86%e0%b4%af



കട്ടപ്പന: ആയിരക്കണക്കിനാളുകളുടെ പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനാണ് കട്ടപ്പന സെന്റ് ജോര്‍ജജ് പാരിഷ്ഹാളിന്‍ നടന്ന പട്ടയമേള വിരാമമിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയ്യില്‍ നിന്നും കോതപ്പാറയിലെ അമ്പാട്ടുവീട്ടില്‍ എം.ഡി ഗോപാലന്‍ പട്ടയം ഏറ്റുവാങ്ങിയപ്പോള്‍ അത് 20 വര്‍ഷം നീണ്ട സ്വപ്നസാഫല്യമായി. ഗോപാലന്റെ 51 സെന്റ് സ്ഥലത്തിനാണ് പട്ടയം ലഭിച്ചത്. പട്ടയം ഇല്ലാത്തതുകൊണ്ട് അനുഭവിക്കേണ്ടി വന്ന യാതനകള്‍ക്ക് അവസാനമായതിന്റെ സന്തോഷത്തിലാണ് ഗോപാലന്‍. ഇനി കൃഷി അല്‍പ്പം മെച്ചപ്പെടുത്തണമെന്ന് ഗോപാലന്‍ പറയുന്നു. കട്ടപ്പനയിലെ ഓലിക്കല്‍ വീട്ടില്‍ തങ്കമ്മ രാമകൃഷ്ണന് ഒന്‍പതര സെന്റ് സ്ഥലത്തിനാണ് പട്ടയം കിട്ടിയത്. കല്‍ത്തൊട്ടിയിലെ തെക്കുങ്കല്‍ വീട്ടില്‍ തങ്കമ്മ തങ്കപ്പന് 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പട്ടയം ലഭിച്ചത്. 51 വയസ്സുള്ള തങ്കമ്മ പട്ടയരേഖകള്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് പുതിയ സ്വപ്നങ്ങള്‍ നെയ്യുകയാണ്. ജീവിതത്തിലെ വിവിധ ആവശ്യങ്ങള്‍ക്ക് പട്ടയഭൂമി പ്രയോജനപ്പെടുമെന്ന ആശ്വാസത്തിലാണ് ആയിരങ്ങള്‍ പട്ടയരേഖകള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങിയത്.
 ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പട്ടയമേള ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
 ഇടുക്കിയിലെ കുടിയേറ്റക്കാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന സമീപനമാണ് ഗവണ്‍മെന്റിനുള്ളത്. എന്നാല്‍ കയ്യേറ്റങ്ങളും നടക്കുന്നുണ്ട്. രണ്ടും ഒരേ കണ്ണോടെയല്ല ഗവണ്‍മെന്റ് കാണുന്നത്. മണ്ണില്‍ പണിയെടുക്കുന്നവരുടെ കണ്ണീരൊപ്പും. അവര്‍ക്ക് ആശ്വാസം നല്‍കുന്ന കാര്യം വരുമ്പോള്‍ നിയമം പറഞ്ഞ് തടസ്സമുണ്ടാക്കില്ല. മലയോര കര്‍ഷകര്‍ പ്രത്യേക പരിഗണനയാണ് അര്‍ഹിക്കുന്നതെന്ന് ഗവണ്‍മെന്റിന് ബോധ്യമുണ്ട്. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി ജീവിതം പടുത്തുയര്‍ത്തുകയും സുഗന്ധവ്യജ്ഞനങ്ങള്‍ കൃഷി ചെയ്ത് വിദേശനാണ്യം നേടിത്തരികയും ചെയ്തവരാണവര്‍. കുടിയേറ്റക്കാരുടെ കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ട. എന്നാല്‍ കുടിയേറ്റക്കാരെ സംരക്ഷണ കവചമാക്കിക്കൊണ്ട് കയ്യേറ്റക്കാര്‍ പ്രശ്‌നം വഴിതിരിച്ച് വിടാന്‍ ശ്രമം നടത്തുന്നുണ്ട്. അത്തരം തന്ത്രങ്ങള്‍ വിലപ്പോവില്ല. മലയോര കര്‍ഷകരെ പ്രകൃതിയുടെ ഭാഗമായി നില്‍ക്കുന്നവരായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. അവര്‍ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടേ നീങ്ങൂ എന്നും സര്‍ക്കാര്‍ വിശ്വസിക്കുന്നു. അര്‍ഹതയുള്ള എല്ലാവര്‍ക്കും പട്ടയം ലഭിച്ചിരിക്കും എന്ന് സര്‍ക്കാര്‍ ഉറപ്പാക്കും. തമിഴ്‌നാട്ടില്‍ നിന്നും വന്ന് ദശാബ്ദങ്ങളായി താമസിക്കുന്നവരുണ്ട്. അവര്‍ക്ക് വേണ്ട പരിരക്ഷ നല്‍കാന്‍ ഈ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു.  മന്ത്രിമാരായ എം.എം മണി, അഡ്വ. കെ.രാജു, അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി, എം. എല്‍.എമാരായ എസ്. രാജേന്ദ്രന്‍, ഇ.എസ്. ബിജിമോള്‍, റോഷി അഗസ്റ്റിന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലിജോളി, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ സി.വി. വര്‍ഗ്ഗീസ്, വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വാഴൂര്‍ സോമന്‍, തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.എസ്. രാജന്‍, സി.പി.എം ജില്ലാസെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, സി.പി.ഐ ജില്ലാസെക്രട്ടറി കെ.കെ. ശിവരാമന്‍, രാഷ്ട്രീയനേതാക്കളായ റ്റി.പി. ജോസഫ്, അനില്‍ കൂവപ്ലാക്കല്‍, ടി.കെ. ജയന്‍, വി.ഡി പ്രശാന്ത്, കെ.കെ. ബാബു , കെ.എം. തോമസ്, കലക്ടര്‍ ജി.ആര്‍ ഗോകുല്‍, എ.ഡി.എം കെ.കെ.ആര്‍ പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.


വിതരണം ചെയ്തത്
5521 പട്ടയങ്ങള്‍

കട്ടപ്പന: വിവിധ എല്‍.എ ഓഫിസുകളില്‍പ്പെട്ട 5521 പട്ടയങ്ങള്‍ ഇന്നലെ  വിതരണം ചെയ്തു. മുരിക്കാശ്ശേരി 537, കട്ടപ്പന 904, നെടുങ്കണ്ടം 1562, കരിമണ്ണൂര്‍ 145, രാജകുമാരി 579, ഇടുക്കി 660, പീരുമേട് 1039, തൊടുപുഴ 48, ദേവികുളം 8 പട്ടയങ്ങളും സ്വപ്നഗ്രാമപദ്ധതി പ്രകാരം 19 പട്ടയങ്ങളും എച്ച്.ആര്‍.സിയില്‍ 200 പട്ടയങ്ങളുമാണ് വിതരണം ചെയ്തത്.
 5521 പട്ടയങ്ങളില്‍ 1993 ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള 3511 ഉം 1964ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള 2010 പട്ടയങ്ങളും ആയിരുന്നു. പട്ടയമേളയില്‍ എത്തിച്ചേര്‍ന്ന 2252 പേരാണ് പട്ടയങ്ങള്‍ വാങ്ങിയത്.
ഇതില്‍ മുഖ്യമന്ത്രി വിതരണം ചെയ്ത 35 പട്ടയങ്ങളും ഉള്‍പ്പെടും. മുരിക്കാശ്ശേരി 86, കട്ടപ്പന 523, നെടുങ്കണ്ടം 870, കരിമണ്ണൂര്‍ 44, രാജകുമാരി 110, ഇടുക്കി 513 , പീരുമേട് 106 പട്ടയങ്ങളാണ് ഏഴ് ഭൂപതിവ് ഓഫീസുകളിലെ കൗണ്ടറുകള്‍ വഴി വിതരണം ചെയ്തത്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  38 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  43 minutes ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  an hour ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 hours ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  3 hours ago