'ചാനലുകള്‍ വേണ്ടത്ര പരിഗണന തരുന്നില്ല'- ചര്‍ച്ചകള്‍ ബഹിഷ്ക്കരിച്ച് തമിഴിനാട് ബി.ജെ.പി
ചെന്നൈ: ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ വിട്ടു നില്‍ക്കാനൊരുങ്ങി തമിഴ്നാട് ബി.ജെ.പി. ചാനലുകള്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷ തമിഴിസൈ സൗന്ദരരാജന് പാര്‍ട്ടി വക്താക്കള്‍ക്ക് നിര്‍ദേശം നല്കി. അതേസമയം, എച്ച്. രാജ, തമിഴിസൈ സൗന്ദരരാജന്, പൊന്‍ രാധാകൃഷ്ണന് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.
എ.ഐ.ഡി.എം.കെ. കഴിഞ്ഞാല്‍ തമിഴ്നാട്ടില്‍ മുന്നിട്ടു നില്ക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. എന്നിട്ടും ചാനലുകള്‍ക്ക് ബി.ജെ.പിയോട് ചിറ്റമ്മ നയമാണ്. തുല്യമായ അവസരം ബി.ജെ.പി വക്താക്കള്‍ക്ക് ചര്‍ച്ചകളില്‍ അനുവദിക്കുന്നില്ല. തമിഴിസൈ സൗന്ദര്യരാജന് ആക്ഷേപിച്ചു.
നേരത്ത കേരളത്തിലും കുറച്ചു നാള് ബി.ജെ.പി ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്ക്കരിച്ചിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ തമിഴ്നാട്ടിലും ഉള്ള ബഹിഷ്ക്കരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."