വണ്ണപ്പുറത്ത് കാരുണ്യ വര്‍ഷം 2017 സംഘടിപ്പിച്ചു
വണ്ണപ്പുറം : ശിഹാബ് തങ്ങള്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കാരുണ്യ വര്‍ഷം 2017 വണ്ണപ്പുറത്ത് സംഘടിപ്പിച്ചു. നിര്‍ധന യുവതിയുടെ വിവാഹവും നിര്‍ധനര്‍ക്കുള്ള ചികിത്സാ സഹായ വിതരണവും കുട്ടികള്‍ക്കുള്ള സ്‌കൂള്‍കിറ്റ് വിതരണവും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചു.
കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍ മൊയ്തു കുനിയിലിന്റെ അധ്യക്ഷതയില്‍ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലീം കാരുണ്യ വര്‍ഷം 2017 ന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കണ്‍വീനര്‍ വി.എച്ച്. മുഹമ്മദ്, ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് പി.എസ്. അബ്ദുല്‍ ജബ്ബാര്‍, നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് വെട്ടിക്കല്‍ , യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. സിയാദ്, ജില്ലാ പ്രസിഡന്റ് റ്റി.കെ. നവാസ്, എസ്.റ്റി.യു ജില്ലാ പ്രസിഡന്റ് പി.എന്‍. സീതി, കെ.എം. സലീം, മുഹമ്മദ് ഷഹന്‍ഷാ , ഹനീഫ് കാശിഫി, ഹാരിസ് ബദരി, ഷിഹാബുദ്ദീന്‍ വാഫി, കെ.യു ഉസ്മാന്‍ മൗലവി, അബൂബക്കര്‍ മൗലവി, വണ്ണപ്പുറം ടൗണ്‍ മസ്ജിദ് പ്രസിഡന്റ് കെ.എം. പരീത് കക്കാട്ട്, തഖ്‌വ മസ്ജിദ് പ്രസിഡന്റ് ഹമീദ് കുന്നുംപുറം, കലയന്താനി ജമാഅത്ത് പ്രസിഡന്റ് അസീസ് , പി.എസ്. സിദ്ധാര്‍ത്ഥന്‍, തമ്പി വട്ടക്കാവില്‍, ദിലീപ് ഇളയിടം, പൈങ്ങോട്ടൂര്‍ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പി.എം കോയ കുട്ടി എന്നിവര്‍ പ്രസംഗിച്ചു. പി.യു ബഷീര്‍, സി.ഇ മീരാന്‍, സി.എച്ച്. ഷാഹുല്‍ ഹമീദ്, റ്റി.എം. അഷറഫ്, സുലൈമാന്‍ കുഴിപ്പിള്ളില്‍, റസാക്ക് കുറ്റിയാട്ട്, ഷെമീര്‍ ചക്കാലക്കല്‍, അന്‍ഷാദ് കുറ്റിയാനി , സി.എ അലി ചോലക്കുണ്ടില്‍, കെ.എച്ച്. അബ്ദു, സത്താര്‍ താമരശ്ശേരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."