മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം കാസര്‍കോട്
കാസര്‍കോട്: 'രാജ്യാഭിമാനം കാക്കുക ആത്മാഭിമാനം ഉണര്‍ത്തുക' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചു ഓഗസ്റ്റ് 18, 19, 20 തിയതികളില്‍ കാസര്‍കോട് വച്ച് ജില്ലാ സമ്മേളനം നടത്താന്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ് മൊയ്തീന് കൊല്ലമ്പാടി അധ്യക്ഷനായി. ഓഗസ്റ്റ് 18ന് പ്രതിനിധി സമ്മേളനവും 19 ന് പൊതുസമ്മേളനവും നടക്കും. 20 ന് മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തിരഞ്ഞടുക്കപ്പെട്ട കൗണ്‍സില്‍ അംഗങ്ങളുടെ യോഗം ചേര്‍ന്ന് പുതിയ ജില്ലാ ഭാരവാഹികളെയും കമ്മിറ്റിയേയും തിരഞ്ഞെടുക്കും.
പ്രതിനിധി സമ്മേനത്തില്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള സെമിനാറുകളും സംഘടിപ്പിക്കും. മുസ്ലിം യൂത്ത് ലീഗ് ദിനമായ 30നു പഞ്ചായത്ത്, മുനിസിപ്പല്‍, തലങ്ങളില്‍ ദളിത് ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ജില്ലാ ഭാരവാഹികളായ യൂസുഫ് ഉളുവാര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അഷ്റഫ് എടനീര്‍, നാസര്‍ ചായിന്റടി, മമ്മു ചാല, ടി.എസ് നജീബ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ സയ്യിദ് ഹാദി തങ്ങള്‍, പി.വി മുഹമ്മദ് അസ്ലം, എ.കെ.എം അഷ്റഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."