HOME
DETAILS

കണ്ടെയ്ന്‍മെന്റ് സോണിനു പുറത്ത് ലോക്ക്ഡൗണ്‍ വേണ്ട, പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രം

  
backup
November 25 2020 | 14:11 PM

covid-central-govt-issue-1234

ന്യൂഡല്‍ഹി: ചില സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും രാത്രി കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള പ്രാദേശിക നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് അനുമതി.

എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണിനു പുറത്ത് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കരുതെന്ന നിര്‍ദേശമുണ്ട്. ഡിസംബര്‍ ഒന്നു മുതല്‍ 31വരെയുള്ള കാലയളവിലാണ് പുതിയ മാര്‍ഗനിര്‍ദേശം നിലവിലുണ്ടാവുക.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവുകളില്ല. അതോടൊപ്പം വീടുവീടാന്തരം കയറിയുള്ള നിരീക്ഷണം നടത്താനും അതിനായി സംഘത്തെ നിയോഗിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര റഗുലര്‍ വിമാന സര്‍വിസുകള്‍ക്കുള്ള വിലക്ക് തുടരും. മത, രാഷ്ട്രീയ, സാംസ്‌കാരിക ചടങ്ങുകളില്‍ പരമാവധി പങ്കെടുക്കുന്നത് 50 പേരെന്ന പരിധി തുടരും. സംസ്ഥാനങ്ങളിലെ ഓഫിസുകളില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നടപടികളും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈക്കൊള്ളാം. പ്രതിവാര കൊവിഡ് പൊസിറ്റീവ് നിരക്ക് പത്തു ശതമാനത്തില്‍ കൂടുതലുള്ള നഗരങ്ങളില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് ഒരേ സമയം ഓഫിസിലെത്തുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതും ഓഫിസ് സമയങ്ങള്‍ പരിമിതപ്പെടുത്തുന്നതും മറ്റ് അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുന്നതും പരിഗണിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  8 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  8 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  8 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  8 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  8 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  8 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  8 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  8 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  8 days ago