HOME
DETAILS

എണ്ണയുല്‍പാദന നിയന്ത്രണം അടുത്ത വര്‍ഷം വരെ നീട്ടി; വില വര്‍ധനവിനും കാരണമായേക്കും

  
backup
July 03 2019 | 07:07 AM

dcontrol-of-fuel-production-expanded-by-opec-and-russia

 

റിയാദ്: നിലവിലെ എണ്ണയുല്‍പാദന നിയന്ത്രണം അടുത്ത വര്‍ഷം വരെ നീട്ടാന്‍ എണ്ണയുല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, ഒപെകിനു പുറത്തെ ഏറ്റവും വലിയ എണ്ണയുല്‍പാദക രാജ്യമായ റഷ്യയും തമ്മില്‍ ധാരണയിലെത്തി. എണ്ണവില അസാധാരണമായി താഴേക്ക് പോകുകയും എണ്ണമേഖല കൂപ്പു കുത്തുകയും എണ്ണവിപണി ആശ്രയിച്ചിരുന്ന രാജ്യങ്ങള്‍ പരുങ്ങലിലാകുകയും ചെയ്തതോടെ എണ്ണയുത്പാദക രാജ്യങ്ങളുടെ കൂട്ടായ്മ റഷ്യയുമായി 2017 ല്‍ കൈകൊണ്ട തീരുമാനം അടുത്ത വര്ഷം മാര്‍ച്ച് വരെ നീട്ടാനാണ് റഷ്യയുള്‍പ്പെടുന്ന ഒപെക് പ്ലസ് രാജ്യങ്ങളുടെ സംയുക്ത തീരുമാനം. പുതിയ തീരുമാനം എണ്ണവിപണി വില ഇനിയും ഉയര്‍ത്താന്‍ കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
ഒപെക് പ്ലസ് രാജ്യങ്ങളുടെ ശക്തമായ ഉല്‍പാദന നിയന്ത്രണം മൂലമാണ് എണ്ണവില ഇപ്പോഴത്തെ നിലയിലേക്ക് ഉയര്‍ന്നത്. ഉത്പാദന നിയന്ത്രണം മൂലം ഈ വര്‍ഷം മാത്രം ബെഞ്ച് മാര്‍ക്ക് ബ്രെന്റ് ക്രൂഡിന് 25 ശതമാനത്തിലധികം വര്‍ധനവാണ് വില രേഖപ്പെടുത്തിയത്. ഒപെക് അംഗങ്ങളായ ഇറാന്‍, വെനിസ്വേല എന്നീ രാജ്യങ്ങള്‍ക്ക് നേരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുകയും അവരുടെ എന്ന കയറ്റുമതി കുറയുകയും ചെയ്തതോടെയും വിലയില്‍ വര്‍ദ്ധനവ് ഉണ്ടായി. നിലവില്‍ ഉത്പാദന നിയന്ത്രണം എത്രത്തോളം വിജയകരമാകുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കരാര്‍ പ്രകാരമുള്ള അടുത്ത ഒന്‍പത് മാസം നൂറു ശതമാനം നിയന്ത്രണം കൊണ്ട് വരാന്‍ സാധിക്കുമെന്ന് സഊദി ഊര്‍ജ്ജ വാണിജ്യ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. നിലവില്‍ ആഗോള എണ്ണ മേഖല നിയന്ത്രണം ഏറ്റവും വലിയ ഉത്പാദക രാജ്യങ്ങളായ സഊദി അറേബ്യ, റഷ്യ എന്നീ രാജ്യങ്ങളുടെ നിയന്ത്രണത്തിലാണ്.
പുതിയ തീരുമാനപ്രകാരം എണ്ണവിലയില്‍ വീണ്ടും നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നിലവിലെ ഉല്‍പാദന നിയന്ത്രണം തുടരുവാനായി സംയുക്തമായി ഉല്‍പാദനത്തില്‍ പ്രതിദിന എണ്ണയുല്‍പാദനം 1.2 മില്യണ്‍ ബാരലോ ആഗോള ആവശ്യത്തിന്റെ 1.2 ശതമാനമോ ഉത്പാദനം കുറക്കാന്‍ തയാറാണെന്നു സഊദിയുമായുള്ള ചര്‍ച്ചയില്‍ റഷ്യന്‍ പ്രസിഡന്റ്‌റ് വ്‌ലാഡിമിര്‍ പുട്ടിന്‍ സമ്മതിച്ചിരുന്നു. പുതിയ തീരുമാനം ഉത്പാദക രാജ്യങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുമെങ്കിലും എണ്ണവില വീണ്ടും കുത്തനെ ഉയര്‍ന്നാല്‍ ഇന്ത്യയുള്‍പ്പെടയുള്ള രാജ്യങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago