കുറവിലങ്ങാട് ഇടവകയില്‍ മാതൃ- പിതൃദിനാചരണം
കുറവിലങ്ങാട്: കുടുംബജീവിതത്തിന്റെ വിശുദ്ധ ഉയര്‍ത്തി മര്‍ത്ത്മറിയം ഫൊറോന ഇടവകയില്‍ മാതൃ-പിതൃദിനാചരണം നടത്തി.
ഇടവകയിലെ മാതൃവേദി, പിതൃവേദി യൂനിറ്റുകളുടെ നേതൃത്വത്തിലായിരുന്നു ദിനാചരണം. കുടുംബജീവിതത്തിന്റെ വിശേഷങ്ങളും ഉത്തരവാദിത്വങ്ങളും പങ്കുവയ്ക്കാനായ വേദി തലമുറകളുടെ സംഗമത്തിനും വഴിതെളിച്ചു.
മാതൃ-പിതൃദിനാചരണ സമ്മേളനം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. പാലാ രൂപത ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടര്‍ റവ.ഡോ. സെബാസ്റ്റിയന് വേത്താനത്ത് ക്ലാസിന് നേതൃത്വം നല്കി.
പിതൃവേദി യൂണിറ്റ് പ്രസിഡന്റ് ഡോ. ചാര്‍ലി സെബാസ്റ്റിയന് അധ്യക്ഷത വഹിച്ചു. മാതൃവേദി ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍. ആന്സില, രൂപത പ്രസിഡന്റ് വെറോനിക്ക ജോസഫ്, പിതൃവേദി രൂപത സെക്രട്ടറി ബെന്നി കോച്ചേരി, മാതൃവേദി യൂനിറ്റ് പ്രസിഡന്റ് ജെസിമോള്‍ നീലമ്പടം, സെക്രട്ടറി ലൈസമ്മ ഫ്രാന്‍സിസ്, പിതൃവേദി സെക്രട്ടറി ജോസഫ്കുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."