HOME
DETAILS

വരാനിരിക്കുന്ന സമരജ്വാലകള്‍ക്ക് അഗ്നിപകരേണ്ട പണിമുടക്ക്

  
backup
November 25 2020 | 23:11 PM

editorial654566-2

ഇന്നലെ അര്‍ധരാത്രി മുതല്‍ ആരംഭിച്ച ദേശീയ പണിമുടക്ക് അക്ഷരാര്‍ഥത്തില്‍ രാജ്യത്തെ നിശ്ചലമാക്കിയിരിക്കുകയാണ്. ഇന്ന് അര്‍ധരാത്രി 12 മണി വരെ തുടരുന്ന കര്‍ഷക തൊഴിലാളി സംയുക്ത സമരത്തിന്റെ തീക്ഷ്ണത കേന്ദ്ര സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ സമരങ്ങളുടെ പരമ്പരയായിരിക്കും വരാന്‍ പോകുന്നത്. അത്രമേല്‍ തൊഴിലാളികളുടെയും കൃഷിക്കാരുടെയും ജീവിതം ദുരിതപൂര്‍ണമായിരിക്കുന്നു. സംഘടിത-അസംഘടിത മേഖലകളിലെയും രാജ്യത്തെ പ്രമുഖ ട്രേഡ് യൂനിയനുകളുടെയും നേതൃത്വത്തില്‍ നടക്കുന്ന ഇന്നത്തെ പണിമുടക്ക് സമരത്തെ പതിവു ലാഘവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നതെങ്കില്‍ ഇനി ജീവന്മരണ പോരാട്ടത്തിനായിരിക്കും അന്തിമമായി കര്‍ഷകരും തൊഴിലാളികളും തെരുവില്‍ ഇറങ്ങുക.
ആദായ നികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 7,500 രൂപ വീതം അനുവദിക്കുക, ആവശ്യക്കാരായ എല്ലാവര്‍ക്കും പ്രതിമാസം 10 കിലോ വീതം ഭക്ഷ്യധാന്യം അനുവദിക്കുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 200 ദിവസത്തെ തൊഴില്‍ വര്‍ധിപ്പിച്ച വേതനനിരക്കില്‍ നല്‍കുക, പദ്ധതി നഗരങ്ങളിലും നടപ്പിലാക്കുക, പ്രതിരോധം, റെയില്‍വെ, തുറമുഖം, ധന മേഖലകളില്‍ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, കര്‍ഷകവിരുദ്ധ നിയമങ്ങളും തൊഴിലാളിവിരുദ്ധ കോഡുകളും പിന്‍വലിക്കുക, കേന്ദ്ര സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിര്‍ബന്ധിത പിരിച്ചുവിടല്‍ അവസാനിപ്പിക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക, പുതിയ പെന്‍ഷന്‍ പദ്ധതിയ്ക്ക് പകരം പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതി 1995 മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഇന്നത്തെ ദേശീയ പണിമുടക്ക്.


നവ ലിബറലിസത്തിന്റെ മാതൃകയാണ് ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍. 2014 മുതല്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഭരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ രാജ്യത്ത് നവലിബറലിസം തലപൊക്കാന്‍ തുടങ്ങിയിരുന്നു. നവ ലിബറലിസം കടന്നുചെന്നിടത്തെല്ലാം കര്‍ഷകരുടെയും തൊഴിലാളികളുടെയും കൂട്ട ആത്മഹത്യകളാണ് സംഭവിച്ചത്. 1995 ന് ശേഷം മൂന്ന് ലക്ഷം കര്‍ഷകരാണ് ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത്. സ്വകാര്യ വന്‍കിട പദ്ധതികള്‍ക്കായും മറ്റും കര്‍ഷകരുടെ ഭൂമി ബലമായി ഏറ്റെടുക്കുന്ന നിയമം പാസാക്കണമെന്നാണ് നവലിബറലിസത്തിന്റെ ഉപജ്ഞാതാക്കളുടെ അഭിപ്രായങ്ങള്‍. ഈ അഭിപ്രായങ്ങളാണ് ഇന്ത്യയില്‍ നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനെതിരേയുള്ള സംഘര്‍ഷങ്ങളാണ് രാജ്യത്ത് കൊവിഡ് ദുരന്തങ്ങള്‍ക്കിടയിലും പുകഞ്ഞുകൊണ്ടിരിക്കുന്നത്.
അന്താരാഷ്ട്ര മൂലധനശക്തികളുടെ താല്‍പര്യത്തിനായി നിലകൊള്ളുന്ന ഒന്നാണ് നവലിബറലിസം. കോര്‍പറേറ്റുകളും ഭരണകൂടങ്ങളും ഒന്നിച്ചു കൈകോര്‍ത്തു പോകേണ്ട രണ്ട് വിഭാഗങ്ങളാണെന്ന് ഫാസിസത്തിന്റെ ഉപജ്ഞാതാവും ഇറ്റലിയുടെ ഭരണനായകനുമായിരുന്ന മുസോളിനി ഫാസിസ്റ്റുകളുടെ വേദഗ്രന്ഥമായ ബഞ്ച് ഓഫ് തോട്ട്‌സില്‍ പറഞ്ഞുവച്ചിട്ടുണ്ട്. ആര്‍.എസ്.എസ് ആചാര്യനായിരുന്ന ഗോള്‍വാള്‍ക്കര്‍ രചിച്ച വിചാരധാരയാണ് രാജ്യത്തെ സംഘ്പരിവാറിന്റെ ആധാര പുസ്തകം. അതില്‍ ദലിതരും പിന്നോക്ക ജാതികളും ന്യൂനപക്ഷങ്ങളും ഇല്ലാത്തതു പോലെ തന്നെ തൊഴിലാളികളും കര്‍ഷകരും ഇല്ല. ഇത്തരമൊരു ആധാരശിലയെ കേന്ദ്രബിന്ദുവാക്കി കഴിഞ്ഞ ആറു വര്‍ഷമായി ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്ന ശക്തികളില്‍ നിന്നും തൊഴിലാളികളും കര്‍ഷകരും നീതി പ്രതീക്ഷിക്കുന്നത് അസ്ഥാനത്തായിരിക്കും. തൊഴിലാളികള്‍ക്ക് നിയമപരിരക്ഷകള്‍ ഇല്ലാതാക്കുന്ന പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഗീതാ ഗോപിനാഥിന്റെയും നിലപാടാണെന്ന് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാക്കിയും കാര്‍ഷിക നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തിയും വേണം തൊഴില്‍ പരിഷ്‌കാരങ്ങള്‍ രൂപപ്പെടുത്തേണ്ടതെന്ന് വിശ്വസിക്കുന്ന ഗീതാ ഗോപിനാഥിനെപ്പോലുള്ള വലതുപക്ഷ സാമ്പത്തിക ഉപദേഷ്ടാക്കളാണ് കേന്ദ്ര സര്‍ക്കാരിന് ചുറ്റും.


തൊഴിലാളികള്‍ യൂനിയനുകള്‍ രൂപീകരിക്കുന്നത് തടയാന്‍ നിയമനിര്‍മാണം നടത്തണമെന്നതും നവലിബറലിസത്തിന്റെ മാനിഫെസ്റ്റോയാണ്. അതാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ നടപ്പാക്കാന്‍ വട്ടംക്കൂട്ടിക്കൊണ്ടിരിക്കുന്നതും. സര്‍ക്കാര്‍ മുതല്‍ മുടക്കി സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കണമെന്നും ജനക്ഷേമപദ്ധതികള്‍ക്ക് പണം നീക്കിവയ്ക്കണമെന്നും പൊതുമേഖലയെ ശക്തിപ്പെടുത്തണമെന്നും രാജ്യത്തെ തൊഴിലാളി കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുമ്പോള്‍, സര്‍ക്കാര്‍ നിക്ഷേപമിറക്കി പദ്ധതികള്‍ നടപ്പിലാക്കുന്നത് നല്ലതല്ലെന്നും പകരം സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിച്ചാല്‍ മതിയെന്നും വലതുപക്ഷ സാമ്പത്തിക ഉപദേശികള്‍ ഉപദേശം നല്‍കുമ്പോള്‍ അതിനുസരിച്ച് രാജ്യത്തെ തൊഴില്‍ നിയമങ്ങളും കാര്‍ഷിക നിയമങ്ങളും തിരുത്തിയെഴുതിക്കൊണ്ടിരിക്കുകയാണ് ഭരണകൂടം. യാതൊരു ആലോചനകളോ, സംവാദങ്ങളോ ഇല്ലാതെ പാര്‍ലമെന്റെിനെ നോക്കുകുത്തിയാക്കി തൊഴിലാളി, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുമ്പോള്‍ രാജ്യത്ത് സംഘര്‍ഷം അവസാനിക്കാത്ത നിലനില്‍ക്കും. അതിന്റെ തുടക്കമായിട്ട് വേണം ഇന്നത്തെ ദേശീയപണിമുടക്കിനെ കാണാന്‍.


അന്താരാഷ്ട്ര മൂലധനത്തിന്റെ വളര്‍ച്ചയില്‍നിന്നും ഉരുവം കൊണ്ട ആശയമാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. അതിശക്തമായ സമര പരമ്പരകളിലൂടെ മാത്രമേ ഈ വിപത്ത് രാജ്യത്തിന്റെ മണ്ണില്‍നിന്ന് പിഴുതെറിയാന്‍ പറ്റൂ. ഇന്ത്യ ഇന്ന് വന്‍കിട കുത്തക കോര്‍പറേറ്റുകളുടെ താല്‍പര്യസംരക്ഷകരായി മാറിയിരിക്കുകയാണ്. മൂലധനശക്തികളുടെ അന്താരാഷ്ട്ര താല്‍പര്യങ്ങള്‍ക്കൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഭരണകൂടത്തില്‍നിന്ന് അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും സാധാരണ കര്‍ഷകര്‍ക്കും വലുതായിട്ടൊന്നും പ്രതീക്ഷിക്കാനുണ്ടാവില്ല. സ്വകാര്യ കമ്പനികള്‍ക്ക് ആദിവാസികളുടെ ഭൂമി പിടിച്ചെടുത്ത് കൈമാറുക, തൊഴില്‍ - പരിസ്ഥിതി നിയമങ്ങള്‍ അട്ടിമറിക്കുക, തൊഴില്‍ സമരങ്ങളെ അടിച്ചമര്‍ത്തുക എന്നിങ്ങനെയുള്ള സമീപനങ്ങള്‍ ഭരണകൂടങ്ങള്‍ സ്വീകരിക്കുമ്പോള്‍ ജീവിക്കാന്‍ വേണ്ടിയുള്ള അവകാശത്തിനുവേണ്ടി തെരുവിലിറങ്ങുകയല്ലാതെ രാജ്യത്തെ സംഘടിതരും അസംഘടിതരുമായ സാധാരണക്കാരന് മുന്‍പില്‍ മറ്റെന്തു വഴി. വരാനിരിക്കുന്ന അത്തരം സമരജ്വാലകള്‍ക്ക് അഗ്നിപകരാനുള്ള തീ പന്തമാകേണ്ടതുണ്ട് ഇന്നത്തെ ദേശീയപണിമുടക്ക് സമരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  2 months ago
No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago