ചലച്ചിത്രമേള നടത്താം, പണം തരില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ) ചെലവ് ചുരുക്കി നടത്തുന്നതിന് സര്‍ക്കാരിന്റെ പച്ചക്കൊടി. മുഖ്യമന്ത്രി പിണറായി വിജയനാണ് ചലച്ചിത്ര അക്കാദമിക്ക് ഇതിനുള്ള അനുമതി നല്‍കിയത്. എന്നാല്‍, സര്‍ക്കാര്‍ ഫണ്ട് നല്‍കില്ല. ഫണ്ട് അക്കാദമി തന്നെ കണ്ടെത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ആറ് കോടി രൂപ ചെലവിട്ട് നടത്തിയിരുന്ന മേള മൂന്ന് കോടിയായി ചുരുക്കാമെന്ന് അക്കാദമി മുഖ്യമന്ത്രിയെ അറിയിച്ച സാഹചര്യത്തിലാണ് മേളയ്ക്ക് അനുമതി നല്‍കിയത്. ഫണ്ട് കണ്ടെത്താമെന്ന് അക്കാദമി ചെയര്‍മാന്‍ കമല്‍ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.
രണ്ട് കോടി ഡെലിഗേറ്റ് ഫീസ് ഉള്‍പ്പെടെയുള്ള വരുമാനത്തില്‍ നിന്നും ഒരു കോടി അക്കാദമിയുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും ചെലവാക്കാമെന്നുമാണ് അറിയിച്ചിരുന്നത്. എന്നാല്‍, ഒരു കോടി പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇതോടെ മുഴുവന്‍ തുകയും അക്കാദമി തന്നെ കണ്ടെത്തേണ്ട സ്ഥിതിയുണ്ട്. ഒരു കോടി രൂപ എങ്ങനെ കണ്ടെത്തുമെന്ന അനിശ്ചിതാവസ്ഥ നിലവിലുണ്ട്.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡലിഗേറ്റ് ഫീസ് ഇരട്ടിയിലേറെയാക്കി ചെലവിനുള്ള തുക കണ്ടെത്താനാണ് അക്കാദമി തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."