HOME
DETAILS
MAL
ജനത്തെ കബളിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണം: കര്‍ഷക കോണ്‍ഗ്രസ്
backup
July 28 2016 | 23:07 PM
താമരശ്ശേരി: സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞു വസ്തുതകള്‍ മറച്ചുവച്ചു ജനത്തെ കബളിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.
ജനദ്രോഹ നടപടികള്‍ തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരവുമായി കര്‍ഷക കോണ്‍ഗ്രസ് മുന്നോട്ടുപോവുമെന്നു യോഗം മുന്നറിയിപ്പു നല്കി.
സംസ്ഥാന സെക്രട്ടറി ബി.പി റഷീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ അധ്യക്ഷനായി.
നവാസ് ഈര്‍പ്പോണ, രാജു തലയാട്, പി.കെ.സി മുഹമ്മദ്, കെ.ടി ഉലഹന്നാന്, ബെന്നി ടി. ജോസഫ്, കെ.ആര് മനോജ്, ടി. ബാലകൃഷ്ണന്, ബാലകൃഷ്ണന് പുല്ലങ്ങോട്, പി.എ അനില്‍കുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."