സെക്രട്ടറിയേറ്റ് മാര്‍ച്ചിനെതിരെ പൊലിസ് ലാത്തിചാര്‍ജ്ജ്: വ്യാഴാഴ്ച കെ.എസ്.യു പഠിപ്പ് മുടക്ക്
തിരുവനന്തപുരം: ഖാദര്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിനെതിരെ കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലിസ് പൊലിസ് ലാത്തിചാര്‍ജ്ജില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച (ജൂലൈ 04) സംസ്ഥാനവ്യാപകമായി കെ.എസ്.യു പഠിപ്പ് മുടക്കും. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു.
12.30 ഓടു കൂടി എം.എല്‍.എ ഹോസ്റ്റലിന് മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മുദ്രാവാക്യം വിളിച്ചെത്തിയ കെ.എസ്.യു മാര്‍ച്ചിന് നേരെ പൊലി ലാത്തിചാര്‍ജ്ജ് നടത്തുകയായിരുന്നു. മാര്‍ച്ചിനുനേരെ ജലപീരങ്കിയും, ഗ്രനേഡും പ്രയോഗിച്ചു.
അപൂര്‍ണമായ ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കുക, കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുക, സ്വാശയ മെഡിക്കല്‍ പ്രവേശനത്തിലെ അവ്യക്തതകള്‍ നീക്കാന്‍ സര്‍ക്കാര്‍ തയാറാകുക, അഭിമന്യു വധത്തിലെ പ്രതികളെ പിടിക്കാന്‍ സാധിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക, പോളിടെക്നിക്ക് കോളജുകളോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കെ.എസ്.യു സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."