കോടതിയലക്ഷ്യം: ജേക്കബ് തോമസിനെതിരായ കേസില്‍ നിലപാടറിയിക്കണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: മുന്‍ വിജിലന്‍സ് കമ്മിഷണര്‍ ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ കേസുമായി മുന്നോട്ടുപോകുന്നുണ്ടോയെന്ന് ഹൈക്കോടതിയോട് സുപ്രിംകോടതി. ഇക്കാര്യത്തിലെ നിലപാട് അടുത്ത മാസം ഒന്‍പതിനകം അറിയിക്കണമെന്ന് ജഡ്ജിമാരായ എ.കെ സിക്രിയും അശോക് ഭൂഷണും അടങ്ങിയ രണ്ടംഗബെഞ്ച് ആവശ്യപ്പെട്ടു.
കോടതിയലക്ഷ്യ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് നല്കിയ ഹരജിയാണ് രണ്ടംഗബെഞ്ച് മുന്‍പാകെയുള്ളത്. ഇന്നലെ ഹരജി പരിഗണിക്കവേ, വിമര്‍ശനങ്ങളെ വിശാലമായ അര്‍ഥത്തില്‍ കണ്ടുകൂടെ എന്ന് ഹൈക്കോടതിയോട് സുപ്രിംകോടതി ചോദിച്ചു. പ്രാഥമിക നടപടിയുടെ ഭാഗമായി നല്കിയ നൊട്ടിസിന് ജേക്കബ് തോമസ് മറുപടി നല്‍കിയില്ലെന്ന് ഹൈക്കോടതിക്കു വേണ്ടി ഹാജരായ അഭിഭാഷകന് അറിയിച്ചു.
ഹൈക്കോടതി ജഡ്ജിമാരായ പി.ഉബൈദ്, എബ്രഹാം മാത്യു എന്നിവര്‍ക്കെതിരേ കേന്ദ്രവിജിലന്‍സ് കമ്മിഷന് (സി.വി.സി) അയച്ച പരാതിയില്‍ ജഡ്ജിമാര്‍ക്കെതിരേ ആരോപണം ഉന്നയിക്കുകയും ഇത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്ന ആരോപണമാണ് കോടതിയലക്ഷ്യ നടപടിക്ക് ആധാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."