HOME
DETAILS

'ഇതിനായിരുന്നോ നീ നാട്ടിലെത്തിയത് ';റ്റിബിയുടെ മരണത്തില്‍ ദുഖം സഹിക്കാന്‍ വയ്യാതെ നാട്ടുകാര്‍

  
backup
May 22 2017 | 00:05 AM

%e0%b4%87%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8b-%e0%b4%a8%e0%b5%80-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf





കോട്ടയം: ഞായറാഴ്ച്ച പുലര്‍ച്ചെ ഒരു ഞെട്ടലോടെയാണ് റ്റിബിയുടെ മരണ വാര്‍ത്ത ആ കുടുംബവും നാട്ടുകാരും കേട്ടറിഞ്ഞത്. മൂന്നു ദിവസത്തെ അവധിക്ക് നാട്ടിലെത്തിയ റ്റിബി മരണത്തിനു കീഴടങ്ങിയത് വിശ്വസിക്കാനായിട്ടില്ല  ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും. മരണ വാര്‍ത്തയറിഞ്ഞ എല്ലാവരും ചോദിക്കാനുള്ളത് ഒന്നുമാത്രം. ഇതിനായിരുന്നോ അവന്‍ നാട്ടിലെത്തിയത്. ഭാര്യയും ഒന്നര വയസുള്ള ഏക മകളും മസ്‌ക്കറ്റില്‍ കഴിയുമ്പോള്‍ റ്റിബി ജന്മനാട്ടിലെത്തി വിധി കീഴടങ്ങിയ കാഴ്ച്ചയ്ക്കാണ് ഇത്തിത്താനം പ്രദേശം സാക്ഷ്യം വഹിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. റ്റിബിയും സുഹൃത്തും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട് കലുങ്കില്‍ ഇടിച്ച് മറിയുകയായിരുന്നു.
അവധി കഴിഞ്ഞ്  വിദേശത്തേക്കു പോകാനിരുന്ന ദിവസം തന്നെ റ്റിബി മരണത്തിന് കീഴടങ്ങിയത് നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി. ആശുപത്രിയില്‍ കഴിയുന്ന സുഹൃത്തിന്റെ കുട്ടിയെ കാണുവാനായി പുലര്‍ച്ചെ റ്റിബി  വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ആരും കരുതിയിരുന്നില്ല ഇങ്ങനെയൊരു ദുഖ വാര്‍ത്ത കേള്‍ക്കേണ്ടി വരുമെന്ന്. അനുജന്‍ രാജ്വലിന്റെ ബൈക്കില്‍ സുഹൃത്തുമായി പോയ ഇയാള്‍ അപകടത്തില്‍പെട്ടപ്പോള്‍ രക്ഷിക്കാന്‍ ആര്‍ക്കുമായില്ല. അങ്ങനെ സുഹൃത്തിന്റെ പിതാവിന്റെ മരണച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിദേശത്തു നിന്നുംനാട്ടിലെത്തിയ  റ്റിബിയും അപ്രതീക്ഷിത മരണത്തിനു കീഴടങ്ങി.  
    മസ്‌ക്കറ്റില്‍ എന്‍ജിനീയറായി ജോലി നോക്കി വരുകയായിരുന്നു റ്റിബി. സുഹൃത്തിന്റെ പിതാവിന്റെ മരണാനന്തര ചടങ്ങിനെത്തിയതാണ് റ്റിബി.
ഇന്നലെ ഉച്ചയ്ക്ക് റ്റിബിയെ യാത്രയയ്ക്കാനിരുന്ന സഹോദരന്‍ രാജ്വവലിനും സഹിക്കാനാവുന്നതിനപ്പുറമാണ് റ്റിബിയുടെ വേര്‍പാട്. ചേട്ടനെ എയര്‍പോര്‍ട്ടില്‍ യാത്രയയ്ക്കാനിരുന്ന രാജ്വവലിനും പിതാവ് കെ.റ്റി തോമസിനും എന്ത് പറയണമെന്നുപോലും കഴിയാത്ത അവസ്ഥയായിരുന്നു. ഉറ്റ സുഹൃത്ത് പോയതിന്റെ ദുഖം ഉള്ളിലൊതുക്കി കഴിയുകയാണ് സുഹൃത്തുക്കള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago
No Image

നിപ പരിശോധന ഫലം; 20 പേര്‍കൂടി നെഗറ്റീവ്, പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ ആറ് മുതൽ

uae
  •  3 months ago
No Image

തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷന്റെ സ്ഥലത്തെ കാനയില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം തുടങ്ങി പൊലിസ്

Kerala
  •  3 months ago
No Image

പൗരത്വ ഭേദഗതി ചട്ടം: പി. സന്തോഷ് കുമാര്‍ എംപിയുടെ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

latest
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-20-09-2024

PSC/UPSC
  •  3 months ago
No Image

റൂവി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറിയായി ഡോക്ടർ മുജീബ് അഹമ്മദ് നെ തെരെഞ്ഞെടുത്തു

oman
  •  3 months ago