HOME
DETAILS

ഇത്തവണയും പൊക്കാളിക്ക് ശാപമോക്ഷമില്ല: സര്‍ക്കാരും മുഖംതിരിക്കുന്നു

  
backup
May 22 2017 | 01:05 AM

%e0%b4%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%a3%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b6


കൊച്ചി: ഒരാള്‍ പൊക്കത്തില്‍ തലയുയര്‍ത്തി നിന്നിരുന്ന പൈതൃക ജൈവ നെല്‍കൃഷിയായ പൊക്കാളിക്ക് ഈ മഴക്കാലത്തും ശാപമോക്ഷമുണ്ടാകില്ല. കാലവര്‍ഷം ആരംഭിക്കുന്നതിനുമുന്‍പ് നിലമൊരുക്കി വിത്തുപാകി സെപ്റ്റംബര്‍ മാസത്തില്‍ കൊയുന്നതാണ് കൃഷി രീതി.
എന്നാല്‍, പൊക്കാളികൃഷി പേരിനുമാത്രം നടത്തി സര്‍ക്കാരിന്റെ ആനുകൂല്യം സ്വീകരിച്ച് മത്സ്യകൃഷിക്ക് സൗകര്യമൊരുക്കുന്ന രീതി കര്‍ഷകര്‍ ഇത്തവണയും തുടരുമെന്ന് ഏതാണ്ട് ഉറപ്പായി. 1990കളില്‍ 25,000 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്തിരുന്ന പൊക്കാളി നെല്ല് ഇന്ന് അയ്യായിരം ഹെക്ടര്‍ സ്ഥലത്ത് മാത്രമായി ചുരുങ്ങി. നിലവിലുള്ള കൃഷിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതാണ് ഓരോ വര്‍ഷവും പൊക്കാളി ഉല്‍പ്പാദനം കുറയാന്‍ കാരണം.
മലപ്പുറം, തൃശൂര്‍ ജില്ലകളിലെ കോള്‍പ്പാടങ്ങളിലും കണ്ണൂരിലെ ഓരു പ്രദേശങ്ങളിലും ആലപ്പുഴയിലെ ചേര്‍ത്തലയിലും എറണാകുളത്ത് വൈപ്പിനിലുമാണ് കീടനാശിനികളോ രാസവളങ്ങളോ ആവശ്യമില്ലാതെ പൊക്കാളി വന്‍തോതില്‍ കൃഷി ചെയ്തിരുന്നത്. ഇത്തരം ഓരുനിലങ്ങളില്‍ ആറുമാസം പൊക്കാളി കൃഷിയും ആറുമാസം മത്സ്യകൃഷിയും എന്നതാണ് രീതി. മത്സ്യകൃഷി അവസാനിക്കുന്നതോടെ പൊക്കാളി കൃഷിക്കുള്ള തയാറെടുപ്പാണ് പാടങ്ങളില്‍ നടക്കുന്നത്. വേനല്‍മഴയ്ക്ക് മുന്‍പ് വിത്തുപാകും.
മഴക്കാലത്ത് വെള്ളത്തില്‍ മൂടിക്കിടന്നാലും ചീഞ്ഞുപോകാറില്ല. വെള്ളം ഒലിച്ചുപോകുന്നതോടെ ഒരാള്‍ പൊക്കത്തില്‍ പഴയ കരുത്തോടെ തിരിച്ചുവരുന്ന പൊക്കാളി കൃഷിക്ക് മണ്ണിലെ ഹാനികരമായ ലവണങ്ങളെയും വെള്ളക്കെട്ടിനെയും പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. എന്നാല്‍, അധികൃതരുടെ അനാസ്ഥമൂലം എറണാകുളം ജില്ലയില്‍ 400 എക്കര്‍ സ്ഥലത്ത് കൃഷിയിറക്കാന്‍ സാധിച്ചിട്ടില്ലെന്ന് പൊക്കാളി സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ പറഞ്ഞു.
പാടശേഖരങ്ങളിലെ പുറംബണ്ടുകള്‍ ദുര്‍ബലപ്പെട്ട് ഉഴുതുമറിച്ച പാടശേഖരങ്ങളിലേക്ക് വന്‍തോതില്‍ ഓരുവെള്ളം തള്ളിക്കയറിയതിനാലാണ് കൃഷിയിറക്കാന്‍ സാധിക്കാതിരുന്നത്.
ഇവിടെ നെല്‍കൃഷി അസാധ്യമാണെന്ന് സ്ഥാപിക്കാന്‍ മത്സ്യലോബി ശ്രമിക്കുന്നതായും പരാതിയുയര്‍ന്നിട്ടുണ്ട്. വര്‍ഷം മുഴുവന്‍ മത്സ്യകൃഷി നടത്താന്‍ മത്സ്യലോബി അധികാരികളുമായി ഗൂഢാലോചന നടത്തുന്നതിന്റെ ഫലമായിട്ടാണ് താല്‍കാലിക ബണ്ടുകള്‍ ദുര്‍ബലമായി നിര്‍മിക്കുന്നതെന്നും ആരോപണമുണ്ട്. കയറ്റുമതി മൂല്യമുള്ള പൊക്കാളികൃഷിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടലുകളുണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ബജറ്റില്‍ പൊക്കാളി കൃഷി വികസനത്തിന് തുക വകയിരുത്താറുണ്ടെങ്കിലും ഫലംകാണുന്നില്ല. കൃഷിചെയ്യാന്‍ കര്‍ഷകര്‍ തയാറാണെങ്കിലും വിത്ത് ലഭ്യമല്ലാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  10 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  16 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  36 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago