HOME
DETAILS

വായ്പാ തട്ടിപ്പ്: വ്യവസായിയെ കണ്ടെത്താന്‍ സി.ബി.ഐ ഇന്റര്‍പോളിന്റെ സഹായം തേടുന്നു

  
backup
September 25 2018 | 19:09 PM

%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa%e0%b4%be-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b4%be

 

ന്യൂഡല്‍ഹി: ആന്ധ്രാ ബാങ്കിന്റെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 5,000 കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട സ്‌റ്റെര്‍ലിങ് ബയോ ടെക് എന്ന ഔഷധ നിര്‍മാണ കമ്പനി ഉടമ നിതിന്‍ സന്ദേശരയെ കണ്ടെത്താന്‍ സി.ബി.ഐ ഇന്റര്‍ പോളിന്റെ സഹായം തേടുന്നു. അദ്ദേഹം നൈജീരിയയിലേക്ക് കടന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ഇവിടെ പരിശോധന നടത്തി കണ്ടെത്താനാണ് ഇന്റര്‍പോളിന്റെ സഹായം തേടിയതെന്ന് സി.ബി.ഐ പറയുന്നു.
തട്ടിപ്പുനടത്തി ആദ്യം യു.എ.ഇലേക്ക് കടന്ന നിതിന്‍ സന്ദേശര ഇവിടെ വച്ച് പിടിക്കപ്പെടുമെന്ന വാര്‍ത്തയെ തുടര്‍ന്ന് നൈജീരിയയിലേക്ക് കടന്നുവെന്നാണ് വിവരം. അന്വേഷണത്തില്‍ ഇദ്ദേഹം ഗള്‍ഫ് രാജ്യങ്ങളില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ നിതിനും കുടുംബവും ഇപ്പോള്‍ എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് സി.ബി.ഐ പറയുന്നു.
നിതിന്‍ സന്ദേശരയും സഹോദരന്‍ ചേതന്‍ ജയന്തി ലാല്‍ സന്ദേശരയും കമ്പനി ഡയരക്ടര്‍മാരാണ്. ഗുജറാത്തിലെ വഡോദര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സ്റ്റെര്‍ലിങ് ബയോടെക് എന്ന ഔഷധ കമ്പനി.
അതിനിടയില്‍ നിതിന്‍ സന്ദേശര രാജ്യംവിട്ട സംഭവത്തില്‍ കോണ്‍ഗ്രസിനെയും യു.പി.എ സര്‍ക്കാരിനെയും പരോക്ഷമായി വിമര്‍ശിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ ട്വീറ്റ്. വായ്പാ തട്ടിപ്പിനെക്കുറിച്ച് നടക്കുന്ന അന്വേഷണം വിശദീകരിച്ചുള്ള ട്വീറ്റിലാണ് കോണ്‍ഗ്രസിനെതിരായ പരോക്ഷ വിമര്‍ശനമുള്ളത്. കേസില്‍ അറസ്റ്റിലായ ഗഗന്‍ ധവാന്‍, വായ്പ നല്‍കുന്ന കാലത്തെ അധികാര കേന്ദ്രങ്ങളുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണെന്ന് ട്വീറ്റ് വ്യക്തമാക്കുന്നു.
2004-12 കാലഘട്ടത്തില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് സ്റ്റെര്‍ലിങ് ബയോടെക് എന്ന ഔഷധ നിര്‍മ്മാണ കമ്പനിയെക്കുറിച്ച് തങ്ങള്‍ അന്വേഷിച്ചുവെന്നും ആരോപണവിധേയരുടെ 4703 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും സ്ഥാപനത്തിന്റെ ഉടമകളായ നിതിന്‍ സന്ദേശര, ചേതന്‍ സന്ദേശര തുടങ്ങിയവര്‍ക്കെതിരേലുക്ക് ഔട്ട് നോട്ടീസുകള്‍ പുറത്തിറക്കി.
ഗഗന്‍ ധവാന്‍ ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ധവാന് വായ്പ അനുവദിച്ച സമയത്തെ അധികാരകേന്ദ്രവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ട്വീറ്റ് വ്യക്തമാക്കുന്നു.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം വായ്പാതട്ടിപ്പു നടത്തി മുങ്ങിയ വ്യവസായികളുടെ കാര്യം ചര്‍ച്ചയാകുന്ന ഘട്ടത്തിലാണ് ഗഗന്‍ ധവാനെയും അന്നു അധികാരത്തിലിരുന്ന കോണ്‍ഗ്രസിനെയും കൂട്ടിക്കെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ അസാധാരണമായ ട്വിറ്റര്‍ സന്ദേശം പുറത്തുവന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago