കായിക കുതിപ്പിനൊപ്പം കാഞ്ചന ഇനി തെരഞ്ഞെടുപ്പ് കോര്‍ട്ടില്‍
കാസിം വള്ളിക്കുന്നത്ത്
കൊപ്പം (പാലക്കാട്): കായികരംഗത്തെ കുതിപ്പുകള്‍ കൈമുതലാക്കി തെരഞ്ഞടുപ്പ് കോര്‍ട്ടില്‍ അങ്കത്തിനിറങ്ങുകയാണ് മാഞ്ഞാമ്പ്രയിലെ കാഞ്ചന രാകേഷ്. തിരുവേഗപ്പുറ പഞ്ചായത്തിലെ പത്താം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായാണ് കാഞ്ചനയുടെ കന്നിയങ്കം. മേഴ്സി കോളജിലെ മിന്നും താരമായിരുന്ന കാഞ്ചന സോഫ്റ്റ്ബോള്‍, നെറ്റ്ബോള്‍, ഹാന്‍ഡ്ബോള്‍ തുടങ്ങിയവയില്‍ മികവു തെളിയിച്ചിരുന്നു. പിന്നീട് കേരളാ റഗ്ബി ടീമില്‍ അംഗത്വം നേടുകയും ചെയ്തു. ബീഹാറില്‍ നടന്ന റഗ്ബി ടൂര്‍ണമെന്റില്‍ കേരളാ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചു. കേരളാ ടാര്‍ഗറ്റ് ടീമിന്റെ ക്യാപ്റ്റനായും മാറി. ചത്തിസ്ഗഡില് നടന്ന ടൂര്‍ണമെന്റില്‍ നായകത്വം വഹിച്ചു മികവ് പുലര്‍ത്തി. പട്ടാമ്പി സി.ജി.എം സ്കൂളില്‍ ഒരു വര്‍ഷത്തോളം ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചറായി കായിരംഗത്തെ പുതുതലമുറയ്ക്ക് പരിശീലനം നല്കി. തിരുവേഗപ്പുറ പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായ കാഞ്ചന പട്ടാമ്പി സംസ്കൃത കോളജിലെ എം.എ മലയാളം വിദ്യാര്‍ഥിനിയാണ്. ചളവറ സ്വദേശിയായ കാഞ്ചനയുടെ ഭര്‍ത്താവ് മാഞ്ഞാമ്പ്ര സ്വദേശി രാകേഷാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."