ശബരിമല മേല്‍ശാന്തി നിയമനത്തില്‍ പുതിയ വ്യവസ്ഥ: പ്രയാര്‍
കോട്ടയം: ശബരിമല മേല്‍ശാന്തി നിയമനത്തില്‍ പുതിയ വ്യവസ്ഥ കൊണ്ടുവരുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളില്‍ ഭാരതീയ ജ്യോതിഷ പ്രചാരസഭ വാര്‍ഷികവും കുടുംബമേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂജാരിമാരുടെ നിയമനത്തില്‍ എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും മാനദണ്ഡമാക്കി ഗ്രേഡ് തിരിച്ച് പട്ടിക തയാറാക്കും. ഇതില്‍ എ ഗ്രേഡില്‍ ഉള്‍പ്പെട്ടവരെ മാത്രമേ ശബരിമല മേല്‍ശാന്തിയായി നിയമിക്കാന്‍ കഴിയൂവെന്ന വ്യവസ്ഥ കൊണ്ടുവരും.
പൊന്നമ്പലമേട്ടിലെ മകരവിളക്ക് ഇനി മുതല്‍ പമ്പ മേല്‍ശാന്തി തെളിയിക്കും. അന്നേദിവസം ക്ഷേത്രങ്ങളിലും വീടുകളിലും വിളക്കുകള്‍ തെളിയിച്ച് ദീപോത്സവം നടത്തും. വൃശ്ചികദിനം മുതല്‍ മകരവിളക്ക് വരെയുള്ള തീര്‍ഥാടനകാലം പ്രാര്‍ഥനാ മാസമായി ആചരിക്കും. ക്ഷേത്രകലകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കലാകാരന്മാരെ സംരക്ഷിക്കാനും ക്രമീകരണമുണ്ടാക്കും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലെ പൂജാരിമാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ ജ്യോതിഷ പ്രചാരസഭ സംസ്ഥാന പ്രസിഡന്റ് ഇടമന നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. വിവിധമേഖകളില്‍ മികവുതെളിയിച്ച കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, നാദസ്വരവിദ്വാന്‍ തുറവൂര്‍ നാരായണപ്പണിക്കര്‍, നൃത്താധ്യാപകന്‍ ആര്‍.എല്‍.വി പ്രദീപ്കുമാര്‍, പൊതിയില്‍ നാരായണ ചാക്യാര്‍, പി.കെബാബു എന്നിവരെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."