തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഹജ്ജ് മിഷന് സജ്ജം
ജിദ്ദ: തീര്‍ഥാടകരെ സ്വീകരിക്കാന്‍ പൂര്‍ണ സജ്ജമായി ഇന്ത്യന്‍ ഹജ്ജ് മിഷന്. ഇന്നു മുതല്‍ മദീനയിലും മക്കയിലും ഇറങ്ങുന്ന ഹാജിമാരെ സ്വീകരിക്കാന്‍ ഇവിടെ ഹജ്ജ് മിഷന് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.
മക്കയില്‍ ഹജ്ജ് മിഷന് പ്രധാന ഓഫിസിനു പുറമെ 10 ബ്രാഞ്ചുകള്‍, അസീസിയയില്‍ 30ഉം 40ഉം കിടക്കകള്‍ ഉള്ള രണ്ടു ആശുപത്രികള്‍, ഗ്രീന്‍ കാറ്റഗറിയില്‍ ഒരു ഡിസ്പെന്‍സറി എന്നിവ ഹജ്ജ് മിഷന് സജ്ജീകരിക്കുന്നുണ്ട്.
ഹജ്ജ് കോ ഓഡിനേറ്റര്‍മാര്‍, മെഡിക്കല്‍, പാരാമെഡിക്കല്‍ തുടങ്ങി 1,250ല്‍ അധികം ഉദ്യോഗസ്ഥരാണ് നാട്ടില്‍നിന്നു ഹജ്ജിനായി പ്രത്യേക ഡെപ്യൂട്ടേഷനില്‍ മക്കയില്‍ എത്തിയത്.
കഴിഞ്ഞ ദിവസം വിവിധ വളണ്ടിയര്‍ വിങ്ങുകളെ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത് ചര്‍ച്ച നടത്തി.
സംഘടന പ്രതിനിധികള്‍ മുഴുവന്‍ സഹകരണവും ഹജ്ജ് മിഷന് ഉറപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."