HOME
DETAILS
MAL
ഹരിതചട്ടത്തില്‍ വീട്ടുവീഴ്ച പാടില്ല: കമ്മിഷന്
backup
November 26 2020 | 00:11 AM
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ സര്‍ക്കുലര്‍ അംഗീകരിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് കമ്മിഷന് സംസ്ഥാന പൊലിസ് മേധാവിക്കും ജില്ലാ കലക്ടര്‍മാര്‍ക്കും കൈമാറി. ഉത്തരവനുസരിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഹരിത ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് പൊലിസ് മേധാവിയും ജില്ലാ കലക്ടര്‍മാരും ഉറപ്പാക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്കരന് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."