ഫാര്‍മസിസ്റ്റുകള്‍ കച്ചവടതാല്‍പര്യങ്ങള്‍ക്കതീതമായി രോഗികളുടെ ആരോഗ്യം സംരക്ഷിക്കണം: മന്ത്രി
കോഴിക്കോട്: രോഗികള്‍ക്കും മെഡിക്കല്‍ ഷോപ്പ് ഉടമയ്ക്കും ഇടയിലെ വിശ്വസ്ത ഏജന്റാണ് ഫാര്‍മസിസ്റ്റുകളെന്നും രോഗികളുടെ ആരോഗ്യം കച്ചവടതാല്‍പര്യങ്ങള്‍ക്കതീതമായി സംരക്ഷിക്കേണ്ട ബാധ്യതകൂടി ഫാര്‍മസിസ്റ്റുകള്‍ക്കുണ്ടെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍.
സംസ്ഥാന ഫാര്‍മസി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക ഫാര്‍മസിസ്റ്റ് ദിനാചരണ ഉദ്ഘാടനം കോഴിക്കോട് ടൗണ്‍ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല മെഡിക്കല്‍ ഷോപ്പുകളിലും ഫാര്‍മസിസ്റ്റുകളുടെ മേല്‍നോട്ടം വേണ്ടത്ര ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് കേരളത്തില്‍ ഇത്തവണ ഫാര്‍മസി ദിനാഘോഷം ലളിതമായ ചടങ്ങിലൊതുക്കി. സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ പ്രസിഡന്റ് ഒ.സി നവീന്‍ചന്ദ് അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് ടി. സതീശന്‍, സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രാര്‍ വി.ആര്‍ രാജീവ്, ടി.പി രാജീവന്‍, എം.ആര്‍ അജിത് കിഷോര്‍, ഗലീലിയോ ജോര്‍ജ്, സുജിത്, പ്രൊഫ. ആമിന അലി കെ., പ്രൊഫ. അഞ്ജന ജോണ്‍, ഡോ. സുജിത് അബ്രഹാം, ഡോ. ഹരികൃഷ്ണന്‍, ശോശാമ്മ, പി. പ്രവീണ്‍, എം.കെ പ്രേമാനന്ദന്‍, ഡോ. ബിജു സി.ആര്‍, ജയന്‍ കോറോത്ത്, കെ. ഗിരീശന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."