HOME
DETAILS
MAL
തായ്വാനുമായി യു.എസിന്റെ ആയുധ കരാര്‍
backup
September 25 2018 | 19:09 PM
വാഷിങ്ടണ്‍: തായ്വാനുമായി 330 മില്യന്‍ ഡോളറിന്റെ സൈനിക ഉപകരണ വ്യാപാരത്തിന് യു.എസ് അംഗീകാരം. യുദ്ധവിമാനങ്ങളായ എഫ്-16, സി -130 കാര്‍ഗോ വിമാനം തുടങ്ങിവയുടെ വിപണനത്തിനാണ് അംഗീകാരം നല്‍കിയതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. എന്നാല്‍ ആയുധ കരാറിനെതിരേ ചൈന രംഗത്തെത്തി.
സ്വയംഭരണ പ്രദേശമാണെങ്കിലും തായ്വാനെ തങ്ങളുടെ പ്രദേശമായിട്ടാണ് ചൈന കരുതുന്നത്. വ്യാപാരം റദ്ദാക്കണമെന്നും അല്ലെങ്കില്‍ ശക്തമായ പ്രത്യാഘാതമുണ്ടാവുമെന്നും ചൈന യു.എസിനെ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."