കഥാരചനാമത്സരവും അനുസ്മരണവും
മുക്കം: എസ്.എസ്.എല്‍.സി പരീക്ഷ ജയിച്ചു തുടര്‍പഠനമാരംഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കു സൗജന്യ ടാബ്‌ലെറ്റുമായി കാരശ്ശേരി ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന 'ഉപരിപഠനത്തിനൊരു കൈത്താങ്ങ് ' പദ്ധതിയുടെ ഭാഗമായാണിത്. പരിപാടിയുടെ ഉദ്ഘാടനം ഇന്നു രാവിലെ 11ന് ടൂറിസം വകുപ്പു മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിക്കും.
ജോര്‍ജ് എം. തോമസ് എം.എല്‍.എ അധ്യക്ഷനാകും. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥിക്കും സ്വതന്ത്രസമര സേനാനി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് പി.ടി.എ റഹീം എം.എല്‍.എ യും വല്ലത്തായി ശാന്താദാമോദരന്‍ എന്‍ഡോവ്‌മെന്റ് കാരാട്ട് റസാഖ് എം.എല്‍.എയും വിതരണം ചെയ്യും. ചടങ്ങില്‍ കാരശ്ശേരി ബാങ്ക് ചെയര്‍മാന്‍ എന്‍.കെ അബ്ദുറഹ്മാന്‍ മുഖ്യാതിഥിയാകും.
പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളെ ചടങ്ങില്‍ ആദരിക്കും.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."