കാരശേരിയില്‍ തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയില്‍
മുക്കം: കാരശേരി ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയില്‍. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിഷേധവുമായി ഗ്രാമപഞ്ചായത്ത് ഓഫിസിലെത്തി. ഒന്നാം വാര്‍ഡായ കുമാരനെല്ലൂര്‍ വാര്‍ഡിലെ 47 തൊഴിലാളികളാണ് ഇന്നലെ 10.30 ഓടെ പ്രതിഷേധവുമായെത്തിയത്.
വാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത 120 തൊഴിലാളികളില്‍ ചിലരുടെ പേരുകള്‍ വെട്ടിമാറ്റി സ്വന്തക്കാരെ തിരുകികയറ്റി മസ്റ്റ്റോള്‍ അച്ചടിക്കുകയായിരുന്നു എന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.
തങ്ങള്‍ക്ക് നഷ്ടപെട്ട തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയില്ലെങ്കില്‍ ഓഫിസില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന് തൊഴിലാളികള്‍ അറിയിച്ചതോടെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് സജി തോമസിന്റേയും വാര്‍ഡ് മെമ്പറും വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനുമായ അബ്ദുല്ല കുമാരനെല്ലൂരിന്റേയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്ന് തീരുമാനമെടുക്കാമെന്ന ധാരണയില്‍ തൊഴിലാളികള്‍ പിരിഞ്ഞ് പോവുകയായിരുന്നു.
പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി അവതാളത്തിലായതായി ആരോപിച്ച് നേരത്തെ യു.ഡി.എഫ് അംഗങ്ങളും രംഗത്ത് വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."