മോഡ്രിച്ചാണ് താരം
ലണ്ടന്‍: പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹിനെയും പിന്നിലാക്കി റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ച് ഫിഫയുടെ മികച്ച താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി. അര്‍പ്പണബോധമുള്ളയാളാണ് ഫുട്ബോളറെന്ന് തെളിയിച്ചുകൊണ്ടാണ് മോഡ്രിച്ച് ഫിഫയുടെ മികച്ച താരങ്ങളുടെ പട്ടികയില്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്തത്.
ക്രൊയേഷ്യയെ ലോകകപ്പ് ഫൈനല്‍ വരെ എത്തിച്ചതും റയല്‍ മാഡ്രിഡിന്റെ കൂടെ മൂന്ന് സീസണുകളില്‍ ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയതും പരിഗണിച്ചാണ് താരത്തെ അവാര്‍ഡിന് പരിഗണിച്ചത്. പിന്നീട് വോട്ടെടുപ്പിലായിരുന്നു മോഡ്രിച്ചിനെ ലോക ഫുട്ബോളറായി തിരഞ്ഞെടുത്തത്. പത്തു വര്‍ഷമായി ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാറിക്കയറിയിരുന്ന സിംഹാസനത്തിലിനി മോഡ്രിച്ചെന്ന രാജകുമാരനുണ്ടാകും.
പുരുഷ താരം
വയസ് (33)
2001 മുതല്‍ വിവിധ വിഭാഗത്തില്‍ ദേശീയ ടീമിലെ അംഗം.
രാജ്യത്തിനായി 115 മത്സരങ്ങളില്‍ നിന്നായി 14 ഗോളുകള്‍.
റയല്‍ മാഡ്രിഡിന് വേണ്ടി 171 മത്സരങ്ങള്‍, 9 ഗോളുകള്‍.
2018 ലോകകപ്പില്‍ ഗോള്‍ഡന്‍ ബോള്‍ പുരസ്കാര ജേതാവ്.
മികച്ച ഗോള്‍കീപ്പര്‍
തിബോട് കോര്‍ട്ടോയിസ്
2018 ലോകകപ്പില്‍ മൂന്നാംസ്ഥാനം ലഭിച്ച ബെല്‍ജിയത്തിന്റെ വലക്കുമുന്നിലെ കരുത്തനായ സാന്നിധ്യമായിരുന്നു കോര്‍ട്ടോയിസ്.
ചെല്സിയിലായിരുന്ന കോര്‍ട്ടോയിസ് ഈ സീസണിലാണ് സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിലേക്ക് കൂടുമാറിയത്.
ലോകകപ്പില്‍ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള അവാര്‍ഡും കോര്ട്ടോക്കായിരുന്നു.
ചെല്സിയിലായിരുന്നപ്പോള് മികച്ച പ്രകടനം നടത്തിയതിന് പ്രീമിയര്‍ ലീഗില്‍ നിന്ന് 15 ക്ലീന്‍ ഷീറ്റുകളും കോര്‍ട്ടോക്ക് ലഭിച്ചിട്ടുണ്ട്.
പുരുഷ പരിശീലകന്
മാരിയോ സെഗല്ലോ
2018 ലോകകപ്പില്‍ ഫ്രാന്‍സിനെ ചാംപ്യന്മാരാക്കുന്നതിന് ചുക്കാന്‍ പിടിച്ച പരിശീലകന്.
മാരിയോ സെഗല്ലോ, ഫ്രാന് ബെക്കര്ബോവന് എന്നിവര്‍ക്ക് പുറമെ ഈനേട്ടം കൈവരിക്കുന്ന മൂന്നാമത്തെയാളാണ് ദെശാംപ്സ്.
വനിതാ താരം
മാര്‍ത്ത
വയസ് (32)
2002 മുതല്‍ ബ്രസീല്‍ ദേശീയ ടീമിലംഗം.
രാജ്യത്തിനായി 133 മത്സരങ്ങളില്‍ നിന്ന് 110 ഗോളുകള്‍.
2002 മുതല്‍ വിവിധ ക്ലബുകള്‍ക്കായി കളിച്ചു.
12 തവണ ഫിഫയുടെ മികച്ച കളിക്കാരുടെ അവസാന മൂന്നില്‍ ഇടം നേടിയ താരമാണ് മാര്‍ത്ത.
ആറുതവണ മികച്ച താരമാകുകയും ചെയ്തു.
കോപ്പാ അമേരിക്കയില്‍ ബ്രസീലിന് വേണ്ടി മികച്ച പ്രകടനം, വനിതകളുടെ ഏറ്റവും മികച്ച ലീഗായ യു.എസ്.എ നാഷനല്‍ വുമണ്‍ സോക്കര്‍ ലീഗില്‍ ഒര്‍ലാന്റോ പ്രൈഡിനു വേണ്ടിയുള്ള മികച്ച പ്രകടനവും അവാര്‍ഡിന് കാരണമായി. പ്രൈഡിനു വേണ്ടി 38 മത്സരങ്ങളില്‍ നിന്ന് 17 ഗോളുകള്‍ സ്വന്തമാക്കി.
ബെസ്റ്റ് ഫാന്‍ അവാര്‍ഡ്
പെറു ഫാന്‍സ്
സീസണിലെ ഏറ്റവും മികച്ച ഫാന്‍സിനുള്ള അവാര്‍ഡ് പെറു ഫാന്‍സ് സ്വന്തമാക്കി. അവാര്‍ഡ് ദാന ചടങ്ങില്‍ പെറു ഫുട്ബോള്‍ അസോസിയേഷന് ഭാരവാഹികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
36 വര്‍ഷത്തിനുശേഷം ലോകകപ്പ് ഫുട്ബോളില്‍ ഇടംനേടിയ പെറുവിന്റെ കളികാണാന്‍ 14,000 കി.മീറ്റര്‍ താണ്ടിയാണ് പെറു ഫാന്‍സ് റഷ്യയിലെത്തിയത്.
പുഷ്കാസ് അവാര്‍ഡ്
മുഹമ്മദ് സലാഹ്
സീസണിലെ ഏറ്റവും മികച്ച ഗോളിന് ഫിഫ നല്കുന്ന അവാര്‍ഡ്
ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ
എവര്‍ട്ടണെതിരേ നേടിയ ഗോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."