ആയിഷുമ്മയെ തേടി ഒടുവില്‍ വാര്‍ധക്യകാല പെന്‍ഷനെത്തി
മുക്കം: ആഡംബര കാര്‍ ഉടമയെന്നു പറഞ്ഞ് സാമൂഹിക ക്ഷേമപെന്ഷന് നിഷേധിച്ച കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ചെറുവാടി കണ്ടങ്ങല്‍ സ്വദേശിനി 70 വയസുകാരി ആയിഷുമ്മയെ തേടി ഒടുവില്‍ വാര്‍ധക്യകാല പെന്‍ഷനെത്തി. ആയിഷുമ്മയുടെ അവസ്ഥ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പഞ്ചായത്ത് അധികൃതര്‍ അടിയന്തരമായി ഇടപെട്ട് പെന്ഷന് പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചത്.
മാരുതി വാഗണ്‍ ആര് ഉടമയാണെന്നു പറഞ്ഞ് ആയിഷുമ്മക്ക് വര്‍ഷങ്ങളായി ലഭിച്ചുകൊണ്ടിരുന്ന പെന്ഷന് നിഷേധിച്ചത് നാലു മാസം മുന്‍പാണ്. ഈ പെന്‍ഷനെ മാത്രം ആശ്രയിച്ചുകഴിയുന്ന ആയിഷുമ്മക്ക് മറ്റു വരുമാനമൊന്നുമില്ല. ശ്വാസം മുട്ടലും ശരീരവേദനയുമടക്കം ഒട്ടനവധി അസുഖങ്ങള്‍ ബാധിച്ച ആയിഷുമ്മയ്ക്ക് പെന്ഷന് പുനഃസ്ഥാപിക്കുന്നതിനു ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര് രംഗത്തെത്തുകയും ചെയ്തിരുന്നു. ഏതുനിമിഷവും തകര്‍ന്ന് വീഴാറായ പൂര്‍ണമായും മണ്‍കട്ടയില്‍ നിര്‍മിച്ച വീട്ടില്‍ ഏറെ ഭീതിയോടെയാണിവര്‍ കഴിയുന്നത്. ഇനി അടച്ചുറപ്പുള്ള വീടുകൂടി ലഭിച്ചാല്‍ ഈ വയോധികക്ക് ഭീതിയില്ലാതെ കഴിയാനാവും. ഇതിനായി പഞ്ചായത്ത് അധികൃതരും സുമനസുകളും സഹായിക്കുമെന്ന പ്രതീക്ഷയിലാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."