മടപ്പള്ളി കോളജില്‍ അനിശ്ചിതകാല വിദ്യാര്‍ഥി സമരം ആരംഭിച്ചു
വടകര: മടപ്പള്ളി ഗവ. കോളജില്‍ പെണ്‍കുട്ടികളെയടക്കം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവത്തില്‍ നടപടിയെടുക്കാത്ത പ്രിന്‍സിപ്പലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല വിദ്യാര്‍ഥി സമരം ആരംഭിച്ചു. ഇന്നലെ സമരത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ മുറിക്ക് മുന്നില്‍ മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് കോളജിന് അവധി നല്‍കുകയായിരുന്നു.
വരുംദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് യു.ഡി.എസ്.എഫ് തീരുമാനം. കാംപസില്‍ പൂര്‍ണ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതുവരെ സമരരംഗത്ത് ഉണ്ടാകുമെന്നാണ് യു.ഡി.എസ്.എഫ് പറയുന്നത്. പെണ്‍കുട്ടികള്‍ വ്യക്തിപരമായി പൊലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തിരിക്കുന്നത്.
പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണാതെ കോളജ് തുറന്നു പ്രവര്‍ത്തിക്കരുതെന്ന് പ്രിന്‍സിപ്പലിനെ കണ്ട് നാട്ടുകാരുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
ഏകപക്ഷീയമായ അക്രമമാണു മടപ്പള്ളി കോളജില്‍ നടന്നത്. എന്നാല്‍ മര്‍ദനമേറ്റ രണ്ടു യു.ഡി.എസ്.എഫ് പ്രവര്‍ത്തകരെയും രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരെയും സസ്‌പെന്‍ഡ് ചെയ്ത കോളജ് അധികൃതരുടെ നടപടി പ്രശ്‌നത്തിന്റെ ഗൗരവം കുറച്ചു കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നാണ് ആക്ഷേപം. ഇന്നലെ അക്രമസാധ്യത കണക്കിലെടുത്ത് വന്‍ പൊലിസ് സന്നാഹം കോളജില്‍ നിലയുറപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."