HOME
DETAILS
MAL
പാകിസ്താനിലേക്ക് ഇറാന് ഷെല്ലാക്രമണം
backup
May 22 2017 | 02:05 AM
ക്വറ്റ: ഇറാനില്‍ നിന്ന് പാകിസ്താനിലേക്ക് ഷെല്ലാക്രമണം. ബലൂചിസ്ഥാനിലെ ചാന്ഗായ് മേഖലയിലേക്ക് ഇന്നലെയാണ് അഞ്ചു തവണ ആക്രമണമുണ്ടായത്. ആളപായം ഇല്ലെന്ന് പാകിസ്താന് സൈന്യം അറിയിച്ചു. ഇറാന് അതിര്‍ത്തി സേനാംഗം കഴിഞ്ഞ മാസം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്താന് അതിര്‍ത്തി മേഖലകളില്‍ ഭീകരരെ ഇല്ലായ്മ ചെയ്യണമെന്നും അതിനു പാകിസ്താന് തയാറായില്ലെങ്കില്‍ ആക്രമിക്കുമെന്നും ഇറാന് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."