'ജനദ്രോഹ നയങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ'
ചങ്ങനാശ്ശേരി: ജനദ്രോഹ നയങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെയാണെന്നും ഇതുരണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങളായി മാറിയിരിക്കുകയാണെന്നും ഐ.എന്‍.റ്റി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ അഭിപ്രായപ്പെട്ടു. ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ചങ്ങനാശ്ശേരി ഹെഡ് പോസ്റ്റോഫിസ് മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ജോമോന് കുളങ്ങര അധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറല്‍ സെക്രട്ടറി രാജീവ് മേച്ചേരി, മാത്യൂ കുളങ്ങര, സാബു പുതുപ്പറമ്പില്‍, പി.എച്ച് അഷറഫ്, കുഞ്ഞുമോന് പുളിമട്ടില്, പി.വി ജോര്‍ജ്, സി മോനിച്ചന്, സണ്ണി, ജി.വി ദാസ്, കുമാര്‍ പായിപ്പാട്, ബെന്നി, അശോക് മാത്യ, ബെന്നി ഗോപിദാസ്, ബഷീര്‍ അന്‍സാരി, ജോബിന് നെടുംപറമ്പില്‍, മോനിച്ചന് കാവാലിക്കര, ആന്‍സി ജോസഫ്, അനില രാജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."