HOME
DETAILS
MAL
രാജ്യത്തിന് ഒരു തെരഞ്ഞെടുപ്പ് മതി; ആവശ്യമുയര്‍ത്തി വീണ്ടും നരേന്ദ്രമോദി
backup
November 26 2020 | 09:11 AM
ന്യുഡല്‍ഹി: 'ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന വാദവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
രാജ്യത്ത് എല്ലാ മാസവും ഏതെങ്കിലും സ്ഥലത്ത് തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. അതിനു മാറ്റം വേണം. ലോക്സഭാ, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് ഒറ്റ വോട്ടര്‍ പട്ടിക മതി. ഈ ലക്ഷ്യത്തെ കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടക്കണം. എല്ലാ സമയത്തും രാജ്യത്ത് എവിടെയെങ്കിലും തെരഞ്ഞെടുപ്പ് നടക്കുക എന്നതില്‍ നിന്നും മാറി ഒരു തെരഞ്ഞെടുപ്പ് എന്ന രീതിയിലേക്ക് എത്തണമെന്നും ഇക്കാര്യത്തില്‍ ഗൗരവമായ ചര്‍ച്ച വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."