HOME
DETAILS

ഇന്ത്യയുടെ അണ്ടര്‍17 ഫുട്‌ബോള്‍ ടീം പരാജയപ്പെടുത്തിയത് ഇറ്റലിയുടെ ദേശീയ ടീമിനെയല്ല

  
backup
May 22 2017 | 03:05 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-17-%e0%b4%ab

ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചതിച്ചാശനേ. കഴിഞ്ഞ ദിവസം ഇന്ത്യയുടെ അണ്ടര്‍ 17 ഫുട്‌ബോള്‍ ടീം ഇറ്റാലിയുടെ അണ്ടര്‍ 17 ടീമിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയെന്ന വാര്‍ത്ത മാധ്യമങ്ങളെല്ലാം ആഘോഷപൂര്‍വം നല്‍കിയിരുന്നു.

എ.ഐ.എഫ്.എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിജയത്തെ ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചത്. പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യയുടെ വിജയത്തെ പുകഴ്ത്തി ധാരാളം പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. കായിക മേഖലയിലുള്ളവരും മറ്റ് പ്രമുഖരും ട്വിറ്റര്‍ വഴി ടീമിനെ അഭിനന്ദിക്കുകയും ചെയ്തു. എന്തിന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ വരെ വിജയത്തെ പ്രകീര്‍ത്തിച്ചു.

എന്നാല്‍, ഇന്ത്യന്‍ ഫുട്‌ബോള്‍ അധികൃതര്‍ രാജ്യത്തെ കായിക പ്രേമികളെ മുഴുവന്‍ മണ്ടന്‍മാരാക്കുകയാണ് സത്യത്തില്‍ ചെയ്തത്. കാരണം ഇന്ത്യന്‍ ടീം കളിച്ചത് ഇറ്റലിയുടെ ദേശീയ ടീമിനോടല്ലായിരുന്നു. അണ്ടര്‍ 17 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ടീമിന്റെ യൂറോപ്യന്‍ പര്യടനവുമായി ബന്ധപ്പെട്ടാണ് മത്സരം സംഘടിപ്പിച്ചത്.

ഇന്ത്യന്‍ കൗമാര സംഘം കളിച്ചത് ഇറ്റലിയുടെ ക്ലബ് ചാംപ്യന്‍ഷിപ്പായ സീരി എയുടെ മൂന്നും നാലും ഡിവിഷനുകളായ ലീഗ പ്രോയിലേയും ലീഗ പ്രോ രണ്ടിലെയും ടീമുകളിലെ കളിക്കാര്‍ ഉള്‍പ്പെട്ട ടീമിനെതിരേയായിരുന്നു.

നേരത്തെ ഒന്നാം ഡിവിഷനില്‍ നിന്നു തരംതാഴ്ത്തപ്പെട്ട് ഇപ്പോള്‍ മൂന്നാം ഡിവിഷനില്‍ കളിക്കുന്ന പാര്‍മയുടെയും അല്‍ബിനോലെഫെയുടെയും ലിഗ് പ്രോയുടെയും വെബ്‌സൈറ്റുകളില്‍ ഇന്ത്യക്കെതിരായ മത്സരത്തെ കുറിച്ച് വിവരിക്കുന്നുമുണ്ട്.

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇങ്ങനെയൊരു മത്സരത്തെ കുറിച്ച് പറയുന്നില്ല എന്നതും ഇറ്റലിയിലെ ഒരു മാധ്യമങ്ങളും മത്സരത്തെ കുറിച്ച് വാര്‍ത്ത നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഈ വിജയമാണ് ഇറ്റലിയുടെ ദേശീയ ടീമിനെ ഇന്ത്യ തോല്‍പ്പിച്ചു എന്ന വ്യാജ റിപ്പോര്‍ട്ട് സൃഷ്ടിച്ച് എ.ഐ.എഫ്.എഫ് പ്രചരിപ്പിച്ചത്.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാര്‍ത്ഥിയാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷം; രാഷ്ട്രീയം പറഞ്ഞുതന്നെ ജനങ്ങളിലേക്കിറങ്ങും; സരിന്‍

Kerala
  •  2 months ago
No Image

പാലക്കാട്ട് സരിന്‍, ചേലക്കരയില്‍ യുആര്‍ പ്രദീപ്; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

പോപ്പുലര്‍ ഫ്രണ്ടിന്റെ 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; പണം സൂക്ഷിച്ചത് 12 സംസ്ഥാനങ്ങളിലെ ബാങ്കുകളില്‍ 

Kerala
  •  2 months ago
No Image

യുഎഇ; മത്സ്യത്തൊഴിലാളികൾക്ക് ശൈഖ് ഹംദാന്റെ 27 ദശലക്ഷം ദിർഹം ധനസഹായം

uae
  •  2 months ago
No Image

ചൊക്രമുടി കയ്യേറ്റം; റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 3 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  2 months ago
No Image

യുഎഇ; നാഷനൽ ഓപൺ സ്കൂ‌ളിങ്,പ്രവാസികൾക്ക് കഴുത്തറപ്പൻ ഫീസ്

uae
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കണ്ണൂര്‍ കളക്ട്രേറ്റ് ജീവനക്കാരുടെ മൊഴി

Kerala
  •  2 months ago
No Image

വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ സംസ്‌കാരത്തിന് ചെലവാക്കിയത് 19.67 ലക്ഷം

Kerala
  •  2 months ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍മന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദ്ര ജെയിന് ജാമ്യം

National
  •  2 months ago